GeneralLatest NewsTV Shows

മോഹന്‍ലാലിനെതിരെ മോശം കമന്റുകളുമായി ആരാധകര്‍

അധ്യാപകനായ രജിത്ത് കുമാറിനെ ഷോയില്‍ നിന്ന് പുറത്താക്കിയ പശ്ചാത്തലത്തിലാണ് ഷോയുടെ അവതാരകനായ മോഹന്‍ലാലിനെതിരേ രജിത്ത് കുമാറിന്റെ ആരാധക

മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ ടെലിവിഷന്‍ പരിപാടിയിലും സജീവമാണ്. ഒരു സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട് നടന്‍ മോഹന്‍ലാലിനെതിരേ കടുത്ത സൈബര്‍ ആക്രമണം.

അധ്യാപകനായ രജിത്ത് കുമാറിനെ ഷോയില്‍ നിന്ന് പുറത്താക്കിയ പശ്ചാത്തലത്തിലാണ് ഷോയുടെ അവതാരകനായ മോഹന്‍ലാലിനെതിരേ രജിത്ത് കുമാറിന്റെ ആരാധകര്‍ കടുത്ത ആക്രമണവുമായി രംഗത്ത് എത്തിയത്.

കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ മോഹന്‍ലാല്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് നേരെയും മോശം കമന്റുകളുമായി ഒരു വിഭാഗം ആളുകള്‍ രംഗത്ത് വന്നിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button