BollywoodCinemaGeneralLatest NewsNEWS

“കോവിഡ് 19 കാലത്തെ അദ്ധ്വാനം” ; ചിത്രം പങ്കുവെച്ച് ബോളിവുഡ് താരം ദീപിക പദുകോൺ

ഷൂട്ടിങ്ങ് തിരക്കിൽ നിന്ന് തിരക്കിലേയ്ക്ക് ഓടികൊണ്ടിരിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി വീണു കിട്ടിയ സമയം ഉപയോഗപ്പെടുത്തുകയാണ് താരം

കൊറോണ വൈറസ് വ്യാപനം താരങ്ങളുടെ നിത്യജീവിതത്തെ ആകെ മാറ്റി മറിച്ചിട്ടുണ്ട്. ഒരു അവധി വീണു കിട്ടിയാൽ ആഘോഷമാക്കുന്ന താരങ്ങൾ ഇത്തവണ വീട് വിട്ട് പുറത്തു പോയിട്ടില്ല. ഇപ്പോഴിതാ  സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി ദീപിക പദുകോണിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ഷൂട്ടിങ്ങ് തിരക്കിൽ നിന്ന് തിരക്കിലേയ്ക്ക് ഓടികൊണ്ടിരിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി വീണു കിട്ടിയ സമയം ഉപയോഗപ്പെടുത്തുകയാണ് താരം. “കോവിഡ് 19 കാലത്തെ അദ്ധ്വാനം” എന്ന ക്യാപ്ഷനോടെയാണ് ദീപിക ചിത്രം പങ്കുവെച്ചിരിക്കുന്നത്. വസ്ത്രങ്ങള്‍ വലിച്ച് വാരിയിട്ട ചിത്രത്തിനൊപ്പം വാര്‍ഡ്രോബ് വൃത്തിയാക്കുന്നു എന്നും ദീപിക കുറിച്ചിട്ടുണ്ട്.

താരത്തിന്റെ പോസ്റ്റിന് രസകരമായ നിരവധി കമന്റുകളാണ് ലഭിക്കുന്നത്. ഭൂരിഭാഗം പേരും രൺവീറിനെയാണ് അന്വേഷിക്കുന്നത്.സത്യത്തില്‍ ആരാ വൃത്തിയാക്കുന്നേ, രണ്‍വീര്‍ ആണോ എന്നുള്ള രസകരമായ ചോദ്യങ്ങളും ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button