GeneralLatest NewsTV Shows

ബിഗ്‌ബോസിൽ നടന്ന നെറികേടിനെതിരെ നടി ഹിമ

ഈ നീതി കഴിഞ്ഞ വര്‍ഷം നടപ്പാക്കാഞ്ഞത് എന്തുകൊണ്ടാണെന്നും ഹിമ ചോദിച്ചു. ഫേക്കായി നില്‍ക്കുന്നവര്‍ക്ക് വിജയിക്കാന്‍ പറ്റുന്ന ഷോയാണ് ബിഗ് ബോസ്. റിയലായി നില്‍ക്കുന്നവര്‍ ഔട്ടാവുമെന്നും താരം

ബിഗ്‌ബോസ്സിൽ ഏറെ ആരാധകരുള്ള ഒരു മത്സരാര്‍ഥിയായിരുന്നു രജിത്കുമാര്‍. എന്നാല്‍ അദ്ദേഹം പുറത്തായതോടെ സോഷ്യല്‍ മീഡിയയില്‍ ഷോയ്ക്കെതിരെ വിമര്‍ശനം ശക്തമാകുകയാണ്. നിരവധി പേരാണ് രജിത്തിനെതിരെ ബിഗ്‌ബോസിൽ നടന്ന നെറികേടിനെതിരെ പ്രതികരി ച്ച് രംഗത്തെത്തിയത്. ഇപ്പോഴിതാ തനിക്ക് നേരെ നടന്ന അതിക്രമാങ്ങലെക്കുരിച്ചു ചോദിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് ബിഗ്‌ബോസ് ഒന്നാം സീസണിലെ മത്സരാർത്ഥി ഹിമ ശങ്കർ.

മലയാളം ബിഗ് ബോസിന്റെ ആദ്യ സീസണില്‍ ഹിമ ശങ്കര്‍ മത്സരാര്‍ഥിയായിരുന്നു. അന്ന് നടന്ന കാര്യങ്ങളെക്കുറിച്ചു ലൈവ് വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. കഴിഞ്ഞ വര്‍ഷം ബിഗ് ബോസിന്റെ വായില്‍ പഴമായിരുന്നോ, ഈ നീതി കഴിഞ്ഞ വര്‍ഷം നടപ്പാക്കാഞ്ഞത് എന്തുകൊണ്ടാണെന്നും ഹിമ ചോദിച്ചു. ഫേക്കായി നില്‍ക്കുന്നവര്‍ക്ക് വിജയിക്കാന്‍ പറ്റുന്ന ഷോയാണ് ബിഗ് ബോസ്. റിയലായി നില്‍ക്കുന്നവര്‍ ഔട്ടാവുമെന്നും താരം പറയുന്നു.

രജിത് എന്ന വ്യക്തിയോട് തനിക്ക് താല്‍പര്യമില്ല, എന്നാല്‍ അദ്ദേഹത്തിന്റെ ഗെയിം സ്പിരിറ്റ് ഇഷ്ടമാണ്. മോഹന്‍ലാലിനോടോ ഏഷ്യാനെറ്റിനോടോ അല്ല തനിക്ക് ചോദിക്കാനുള്ളത് ബിഗ് ബോസ് ഷോയിലെ ഒഫീഷ്യല്‍സിനോടാണ്. എഡിറ്റ് ചെയ്ത് വികലമാക്കിയാണ് പരിപാടി കാണിക്കുന്നത്. ഒരുസൈഡ് മാത്രമേ കാണിക്കുന്നുള്ളൂ. ഇപ്പോള്‍ ജനങ്ങള്‍ക്കും മനസ്സിലായിക്കാണും എന്താണ് ഈ പരിപാടിയെന്നും ഹിമ പറഞ്ഞിരുന്നു. ഹിമയുടെ കഴുത്തിന് സാബുമോന്‍ പിടിച്ചിട്ടും അദ്ദേഹത്തെ അന്ന് പുറത്താക്കിയില്ലല്ലോ ഈ വര്‍ഷം മാത്രമെന്താണ് ഇങ്ങനെയെന്ന വിമര്‍ശനങ്ങള്‍ നേരത്തെയും ഉയര്‍ന്നുവന്നിരുന്നു.

shortlink

Related Articles

Post Your Comments


Back to top button