CinemaGeneralLatest NewsMollywoodNEWS

മലയാള സിനിമയിലെ കംപ്ലീറ്റ് ആക്ടർ മോഹന്‍ലാല്‍ മാത്രമല്ല ; തുറന്ന് പറഞ്ഞ് നടൻ ദേവന്‍

തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും സുന്ദരനായ വില്ലനെന്നാണ് ദേവനെ അറിയപ്പെടുന്നത്

തെന്നിന്ത്യന്‍ സിനിമയിലെ ഒട്ടേറെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള താരമാണ് ദേവന്‍ . മലയാളത്തില്‍ നായകനായും വില്ലനായും സ്വഭാവ നടനായുമെല്ലാം അഭിനയിച്ചിട്ടുള്ള ദേവന്‍ അന്യ ഭാഷാ ചിത്രങ്ങളില്‍ വില്ലന്‍ വേഷത്തിലാണ് കൂടുതലും തിളങ്ങിരുന്നത്. തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും സുന്ദരനായ വില്ലനെന്നാണ് ദേവനെ അറിയപ്പെടുന്നത്. ഇപ്പോഴിതാ മലയാള സിനിമയിലെ കംപ്ലീറ്റ് ആക്ടര്‍
മോഹന്‍ലാല്‍ മാത്രമല്ലെന്ന് പറയുകയാണ് താരം. ഒരു അഭിമുഖത്തിനിടയിലാണ് താരം ഈ കാര്യം പറയുന്നത്.

മോഹന്‍ലാല്‍ മാത്രമല്ല, മലയാളത്തിന്റെ മറ്റൊരു സൂപ്പര്‍ താരമായ മമ്മൂട്ടിയും കംപ്ലീറ്റ് ആക്ടര്‍ തന്നെയാണെന്നാണ് താരം പറയുന്നത്. താന്‍ തെന്നിന്ത്യന്‍ സിനിമയിലെ ഒട്ടേറെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ളത് കൊണ്ട് തന്നെ ഇവര്‍ രണ്ടു പേരുമാണ് ആ പേരിനു അര്‍ഹരെന്നു നിസംശയം പറയാന്‍ സാധിക്കുമെന്നാണ് ദേവന്‍ പറഞ്ഞു. മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ക്കൊപ്പം നിരവധി ചിത്രങ്ങളിലും
ദേവന്‍ അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button