CinemaGeneralLatest NewsMollywoodNEWS

‘എനിക്ക് സുഖം തന്നെയാണ് അണ്ണാ, അണ്ണന് നല്ല സുഖം ആണല്ലോ’ ; സാബുമോന് കിടിലൻ മറുപടിയുമായി ഷിയാസ് കരീം

രജിത് കുമാറിനെ സ്വീകരിക്കാൻ കൊച്ചി വിമാനത്താവളത്തിൽ എത്തിയ ഷിയാസിനെ പരിഹസിച്ച് നടൻ സാബുമോൻ രംഗത്തെത്തിയിരുന്നു.

ബിഗ് ബോസ് താരം രജിത് കുമാറിനെ സ്വീകരിക്കാൻ കൊച്ചി വിമാനത്താവളത്തിൽ എത്തിയ ഷിയാസിനെ പരിഹസിച്ച് നടൻ സാബുമോൻ രംഗത്തെത്തിയിരുന്നു.ബിഗ്ബോസ് സീസണ്‍ ഒന്നിന് ശേഷം ഷിയാസിനെ സ്ക്രീനില്‍ കാണാന്‍ പറ്റി, സുന്ദരന്‍ ആയിരക്കുന്നു, സ്നേഹം സന്തോഷം എന്നായിരുന്നു ഷിയാസ് വിമാനത്താളത്തിലുള്ള ചിത്രം പങ്കുവച്ച് സാബുവിന്റെ കമന്റ്.

 

ഇപ്പോഴിതാ സാബുമോന് മറുപടിയുമായി എത്തിരിക്കുകയാണ് ഷിയാസ് കരീം. ‘സാബു അണ്ണൻ എന്നെ പറ്റി ഇട്ടിരുന്ന പോസ്റ്റ് ഞാൻ കണ്ടു. എനിക്ക് സുഖം തന്നെയാണ് അണ്ണാ , അണ്ണന് നല്ല സുഖം ആണല്ലോ അത്രേം അറിഞ്ഞാൽ മതി.’–ഷിയാസ് കുറിച്ചു. അയ്യപ്പനും കോശിയും സിനിമയിൽ ബിജു മേനോന്റെ തല്ലുകൊണ്ടു കിടക്കുന്ന സാബുവിന്റെ ചിത്രം പങ്കുവച്ചായിരുന്നു ഷിയാസിന്റെ പോസ്റ്റ്.

shortlink

Related Articles

Post Your Comments


Back to top button