CinemaGeneralKollywoodLatest NewsNEWS

‘നിങ്ങൾ ദയവ് ചെയ്ത് മത പ്രഭാഷകരെ ആക്രമിക്കരുത്’; വിജയ് സേതുപതിയുടെ പ്രസ്താവനയ്ക്കെതിരെ നടി ഗായത്രി രഘുറാം

ദൈവത്തെ രക്ഷിക്കാനാണെന്ന് പറയുന്നവരുടെ കൂട്ടത്തിലേക്ക് പോകരുതെന്നും അവരെ വിശ്വസിക്കരുതെന്നുമായിരുന്നു വിജയ് സേതുപതി പറഞ്ഞത്

മാസ്റ്റര്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ ദൈവ വിശ്വാസവുമായി ബന്ധപ്പെട്ട് വിജയ് സേതുപതി നടത്തിയ പ്രസ്താവനയ്ക്കെതിരെ നടി ഗായത്രി രഘുറാം. വിജയ് സേതുപതിയുടെ കാഴ്ചപ്പാടുകൾ തനിക്ക് അംഗീകരിക്കാനാകില്ലെന്നും അയാൾ പറയുന്നത് കേട്ട് ആരും ദൈവത്തെയോ ആൾ ദൈവങ്ങളെയോ അവിശ്വസിക്കില്ലെന്നും ഗായത്രി രഘുറാം പറയുന്നു. ട്വിറ്ററിലൂടെയാണ് ഗായത്രി ഈ കാര്യം പറയുന്നത്.

‘അവിശ്വാസികൾ അദ്ദേഹത്തിന്റെ പ്രസംഗത്തെ പുകഴ്ത്തുമായിരിക്കും. ലോകത്തിൽ എന്തിനെക്കുറിച്ചും പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. സിനിമാ ഇൻഡസ്ട്രിയിൽ ഉള്ളവര്‍ കേൾക്കുവാൻ, നിങ്ങൾ ദയവു ചെയ്ത് മത പ്രഭാഷകരെ ആക്രമിക്കരുത്. ഇന്ത്യയിൽ നാനാ ജാതി മതത്തിൽ പെട്ടവരുണ്ട്. ഒരു വൈറസിന്റെ പേര് പറഞ്ഞ് ദൈവങ്ങളെ മുഴുവൻ ആക്രമിക്കരുത്. അവിശ്വാസികളായ വൈറസുകൾക്കെതിരെയാണ് ഞങ്ങൾ.’–ഗായത്രി പറഞ്ഞു.

ദൈവത്തെ രക്ഷിക്കാനാണെന്ന് പറയുന്നവരുടെ കൂട്ടത്തിലേക്ക് പോകരുതെന്നും അവരെ വിശ്വസിക്കരുതെന്നുമായിരുന്നു വിജയ് സേതുപതി പറഞ്ഞത്. ദൈവം മുകളിലാണ് മനുഷ്യനാണ് ഭൂമിയിലിരിക്കുന്നത്, മനുഷ്യനെ രക്ഷിക്കാന്‍ മനുഷ്യര്‍ക്ക് മാത്രമാണ് കഴിയുകയെന്നും താരം പറഞ്ഞു. സന്തോഷത്തോടെ സ്‌നേഹത്തോടെ സാഹോദര്യത്തോടെ മനുഷ്യര്‍ , ഇവിടെ ജീവിക്കണമെന്നും ഓഡിയോ ലോഞ്ചിൽ താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button