CinemaGeneralLatest NewsMollywoodNEWS

തെന്നിന്ത്യൻ സിനിമ താരം അമല പോള്‍ വീണ്ടും വിവാഹിതയായി

പരമ്പരാഗതമായ രാജസ്ഥാനി വേഷമാണ് ഇരുവരും ധരിച്ചിരിക്കുന്നത്.

തെന്നിന്ത്യൻ സിനിമ താരം അമല പോള്‍ വീണ്ടും വിവാഹിതയായെന്ന് സൂചന. സുഹൃത്തും ഗായകനുമായ ഭവ്നിന്ദര്‍ സിംഗാണ് വരന്‍. മുംബൈക്കാരനായ . ഭവ്നിന്ദര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ”ത്രോബാക്ക്” എന്ന ഹാഷ്ടാഗോടെയാണ് ഇയാൾ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

എന്നാൽ ഇരുവരും നേരത്തെ വിവാഹിതരായെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചനകള്‍. പരമ്പരാഗതമായ രാജസ്ഥാനി വേഷമാണ് ഇരുവരും ധരിച്ചിരിക്കുന്നത്. തന്റെ ജീവിതത്തിലെ പ്രിയപ്പെട്ട കൂട്ടുകാരനെക്കുറിച്ച് നടി അമല പോള്‍ പല അഭിമുഖങ്ങളിലും വെളിപ്പെടുത്തിയിട്ടുണ്ട്. ഉപാധികളില്ലാതെ സ്നേഹിക്കാന്‍ കഴിയുമെന്ന് അദ്ദേഹം തനിക്ക് കാണിച്ചു തന്നുവെന്നും തനിക്കായി സമയം ചെലവഴിക്കാന്‍ അദ്ദേഹം തന്റെ ജോലിയും കരിയറും ത്യജിച്ചുവെന്നും അമല പറഞ്ഞിരുന്നു.

2014 ജൂണ്‍ 12നായിരുന്നു മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിൽ അമലയും തമിഴ് സംവിധായകൻ വിജയും വിവാഹിതരായത്. എന്നാൽ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഇരുവരും വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചു. തുടര്‍ന്ന് ഫെബ്രുവരി 2017ല്‍ ഇരുവരും നിയമപരമായി വിവാഹമോചിതരായി. തുടർന്ന് കഴിഞ്ഞ വർഷം വിജയ് രണ്ടാമതും വിവാഹിതനാവുകയും ചെയ്തു.

Tags

Related Articles

Post Your Comments


Back to top button
Close
Close