BollywoodCinemaGeneralLatest NewsNEWS

കൊറോണ ഭീതി; മകളെ സിങ്കപ്പൂരിൽ നിന്ന് തിരികെ കൊണ്ടുവന്ന് കാജോൾ; അമ്മകരുതലെന്ന് സോഷ്യൽമീഡിയ

കൊറോണയുടെ സാഹചര്യത്തില്‍ സിനിമാ ഷൂട്ടിംഗുകളൊക്കെ നിര്‍ത്തി

ലോകം മുഴുവൻ കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ മകള്‍ നിസയെ സിങ്കപ്പൂരില്‍ നിന്നും തിരിച്ചുകൊണ്ടുവന്ന് കാജോള്‍, സിങ്കപ്പൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പഠിക്കുന്ന നിസയെ കാജോള്‍ കൂട്ടികൊണ്ടുവരികയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അമ്മയുടെ കരുതലിനെ അഭിനന്ദിക്കുകയാണ് സോഷ്യൽമീഡിയ.

അടുത്തിടെ ലണ്ടനില്‍ പഠിക്കുന്ന ഇര്‍ഫാന്‍ ഖാന്റെ മകന്‍ ബാബിലും ഇന്ത്യയിലേക്ക് തിരിച്ചെത്തിയിരുന്നു, ലണ്ടനില്‍ കുടുങ്ങിപ്പോയ ബാബില്‍ കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലേക്ക് എത്തിയത്, കൊറോണയുടെ സാഹചര്യത്തില്‍ സിനിമാ ഷൂട്ടിംഗുകളൊക്കെ നിര്‍ത്തി വച്ചിരിക്കുകയാണ്.

ഇതുവരെ 195 പേര്‍ക്ക് ഇന്ത്യയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു, ആഗോളതലത്തില്‍ 236,920 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്, 10,048 മരണം സംഭവിച്ചു. 88,465 പേരാണ് ഇതുവരെ രോഗവിമുക്തി നേടിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments


Back to top button