BollywoodCinemaGeneralLatest NewsNEWS

ബേബിഡോൾ ​ഗായികയ്ക്ക് കൊവിഡ് 19 സ്ഥിതീകരിച്ചു; ​ഗായിക യാത്രാവിവരങ്ങൾ മറച്ചുവച്ചതായി അധികൃതർ

യാത്രാ വിവരങ്ങൾ അധികൃതരെ അറിയിക്കാതെ മറച്ച് വച്ച ​ഗായികക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്

ബോളിവുഡ് ​ഗായികയ്ക്ക് കൊവിഡ് സ്ഥിതീകരിച്ചു, ​ഗായിക തന്റെ യാത്രാവിവരങ്ങൾ മറച്ച് വച്ചതായും അധികൃതർ വ്യക്തമാക്കി.

ബോളിവുഡ് ​ഗായിക കനിക കപൂറിനാണ് കൊവിഡ് 19 സ്ഥിതീകരിച്ചത്, ഇക്കഴിഞ്ഞ മാർച്ച് 15 നാണ് ​ഗായിക ലണ്ടനിൽ നിന്ന് തിരിച്ചെത്തിയത്.

ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ കനിക കഴിഞ്ഞദിവസം പഞ്ചനക്ഷത്ര ഹോട്ടലിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വിരുന്നൊരുക്കിയതായും അധികൃതർ വ്യക്തമാക്കി.

സണ്ണിലിയോണിന്റെ സൂപ്പർ ഹിറ്റ് ചിത്രം രാ​ഗിണി എംഎസ് 2 വിലൂടെയാണ് കനിക ബേബി ഡോളെന്ന ​ഗാനത്തിലൂടെ പ്രശസ്തിയിലേക്കുയർന്നത്. കഴിഞ്ഞ4 ദിവസങ്ങളായി എനിക്ക് പനിയുടെ ലക്ഷണങ്ങളുണ്ടായിരുന്നു, ഇപ്പോൾ നിരീക്ഷണത്തിലാണ്, അടുത്തിടപഴകിയവരുടെ പട്ടികയും റൂട്ട്മാപ്പും ഉടൻ പ്രസിദ്ധീകരിക്കുമെന്നും താരം വ്യക്തമാക്കി.

യാത്രാ വിവരങ്ങൾ അധികൃതരെ അറിയിക്കാതെ മറച്ച് വച്ച ​ഗായികക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

shortlink

Related Articles

Post Your Comments


Back to top button