Latest NewsTV Shows

രാത്രിയിൽ സീരിയൽ ചിത്രീകരണം; സംഘത്തിനു നേരെ പ്രതിഷേധം

സീരിയൽ പിന്നണി പ്രവർത്തകരും നടീനടന്മാരും ഉൾപ്പെടെ മുപ്പതോളം പേർ ചിത്രീകരണത്തിനായി എത്തി‌.

കോവിഡ് 19 ന്റെ ഭീതിയിലാണ് ലോകം. പ്രതിരോധത്തിന്റെ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കുകയാണ് രാജ്യം. പൊതു പരിപാടികള്‍ പോലും നിര്‍ത്തിവച്ചിരിക്കുന്ന അവസരത്തില്‍ രാത്രിയിൽ സീരിയൽ ചിത്രീകരണം നടത്തിയ സംഘത്തെ നാട്ടുകാർ തടഞ്ഞു. അതിന്റെ പേരിൽ തർക്കവും സംഘർഷവും ആയതോടെ വണ്ടിപ്പെരിയാർ പൊലീസ് സ്ഥലത്തെത്തി ഷൂട്ടിങ് സംഘത്തെ മടക്കി അയച്ചു.

വാളാടി എസ്റ്റേറ്റിൽ ബാലവാടിക്കു സമീപം ഇന്നലെ രാത്രി ഒൻപതിനാണ് സംഭവം. സീരിയൽ പിന്നണി പ്രവർത്തകരും നടീനടന്മാരും ഉൾപ്പെടെ മുപ്പതോളം പേർ ചിത്രീകരണത്തിനായി എത്തി‌. ഷൂട്ടിംഗ് ആരംഭിച്ചതോടെ, നാട്ടുകാരായ ഒട്ടേറെ പേർ സ്ഥലത്ത് എത്തിയിരുന്നു. അതോടെ സീരിയൽ ചിത്രീകരണം അവസാനിപ്പിച്ച് മടങ്ങാൻ സംഘത്തോട് ആവശ്യപ്പെട്ടെങ്കിലും ചിത്രീകരണ സംഘം തയാറായില്ല.

shortlink

Related Articles

Post Your Comments


Back to top button