CinemaGeneralHollywoodKollywoodLatest NewsNEWS

പണ്ട് ഞാൻ ഒരു കണ്ടക്ടറായിരുന്നു, എനിക്കിന്ന് 70 വയസുണ്ട്, രജനീകാന്ത്; ആകാംക്ഷയോടെ ബെയര്‍ ഗ്രില്‍സ്; തരം​ഗമായി പ്രൊമോ വീഡിയോ

അതിസാഹസികമായ രംഗങ്ങള്‍ പരിപാടിയില്‍ ചിത്രീകരിച്ചിട്ടുണ്ട്

ഇന്ത്യൻ ഇതിഹാസം രജനീകാന്ത് പങ്കെടുക്കുന്ന ഡിസ്‌കവറി ചാനലിലെ ‘മാന്‍ വേഴ്‌സസ് വൈല്‍ഡ്’ പരിപാടിയുടെ പുതിയ പ്രമോ വിഡിയോ പുറത്ത്, രജനിയുടെ ചുറുചുറുക്ക് കണ്ട് ബെയര്‍ ഗ്രില്‍സ് അദ്ഭുതപ്പെടുന്നതും താരത്തോട് പ്രായം ചോദിക്കുന്നതും വിഡിയോയില്‍ കാണാം, എഴുപതുകാരനാണെന്നു പറയുന്ന രജനിയോട് താങ്കള്‍ മറ്റുളളവര്‍ക്ക് പ്രചോദനമാണെന്നായിരുന്നു ബെയറിന്റെ കമന്റ്.

വൻജനശ്രദ്ധ നേടിയെടുത്ത പരിപാടി മാര്‍ച്ച് 23ന് സംപ്രേക്ഷണം ചെയ്യും, അവതാരകനും സാഹസിക സഞ്ചാരിയുമായ ബെയര്‍ ഗ്രില്‍സുമൊത്തുള്ള പരിപാടിയുടെ ചിത്രീകരണം തുടങ്ങിയതു മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു.

എന്നാൽ അതിസാഹസികമായ രംഗങ്ങള്‍ പരിപാടിയില്‍ ചിത്രീകരിച്ചിട്ടുണ്ട്, കടുവയും ആനയും തുടങ്ങി വന്യമൃഗങ്ങള്‍ അടങ്ങിയ ബന്ദിപ്പൂര്‍ കാട്ടിലാണ് ഇരുവരും ചേര്‍ന്നുള്ള ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button