CinemaGeneralLatest NewsMollywoodNEWS

ജനത കര്‍ഫ്യൂ എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് അറിയില്ല ; ഹര്‍ത്താലാണെന്ന് പറയൂ എങ്കിലേ അവർക്ക്  കൂടുതല്‍ മദ്യം കരുതാന്‍ കഴിയുകയുള്ളൂ; പരിഹസിച്ച് റസൂല്‍ പൂക്കുട്ടി

കൊറോണ വൈറസ് ബാധയെ നേരിടാന്‍ ജനങ്ങളുടെ സ്വയംപങ്കാളിത്തമുള്ള ജനതാ കര്‍ഫ്യൂവിനാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്

പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂവിന് പരിഹസിച്ചുകൊണ്ടുള്ള ട്രോളുകള്‍ക്ക് മറുപടിയുമായി റസൂല്‍ പൂക്കുട്ടി. മലയാളികള്‍ക്ക് ജനത കര്‍ഫ്യൂ എന്താണെന്ന് മനസിലായിട്ടില്ലെന്നും ഞായറാഴ്ച ഹര്‍ത്താലാണെന്ന് പറയുന്നതാകും നല്ലതെന്നും റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്തു.

 

‘പ്രിയപ്പെട്ട പ്രധാനമന്ത്രി, ജനത കര്‍ഫ്യൂ എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് മനസിലാവില്ല. ഞായറാഴ്ച ഹര്‍ത്താലാണെന്ന് അവരോട് പറയൂ. കൂടുതല്‍ മദ്യം കരുതാന്‍ അവരെ അനുവദിക്കൂ.’- റസൂല്‍ ട്വീറ്റ് ചെയ്തു

കൊറോണ വൈറസ് ബാധയെ നേരിടാന്‍ ജനങ്ങളുടെ സ്വയംപങ്കാളിത്തമുള്ള ജനതാ കര്‍ഫ്യൂവിനാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ഞായറാഴ്ച രാവിലെ ഏഴുമുതല്‍ രാത്രി ഒന്‍പതു വരെ സ്വന്തം വീടുകളില്‍നിന്ന് പുറത്തിറങ്ങാതെ കര്‍ഫ്യൂ ആചരിക്കണം. നിശ്ചയദാര്‍ഢ്യത്തോടെയും ആത്മനിയന്ത്രണത്തോടെയും കൊറോണയെ നേരിടുന്നതിനാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഒരു ദിവസത്തെ കര്‍ഫ്യൂ.

shortlink

Related Articles

Post Your Comments


Back to top button