GeneralLatest NewsTV Shows

സൈബര്‍ സെല്ല് വളരെ ശക്തമാണ്, വിശ്വാസവുമാണ്; മുന്നറിയിപ്പുമായി ആര്യ

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നേരിടേണ്ടിവന്ന ആക്രമണത്തിന് പ്രതികരണമെന്നോണം ആര്യ നിമയവഴി തേടുകയാണോ?

ബിഗ് ബോസ് സീസണ്‍ 2 ലെ ശക്തയായ മത്സരാര്‍ഥിയായിരുന്നു ആര്യ. താരങ്ങളെ പിന്തുണച്ച്‌ നിരവധി ആര്‍മികളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. അതിനൊപ്പം താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിനും ഇരയായിരുന്നു. ഇത് പല അവസരങ്ങളിലും മര്യാദയുടെ സീമകള്‍ ലംഘിച്ചിരുന്നു. ഇപ്പോഴിത തനിയ്ക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തെ കുറിച്ച്‌ പ്രതികരിച്ച്‌ ആര്യ . ഫേസ്ബുക്കിലൂടെയായിരുന്നു ആര്യയുടെ പ്രതികരണം.‌സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നേരിടേണ്ടിവന്ന ആക്രമണത്തിന് പ്രതികരണമെന്നോണം ആര്യ നിമയവഴി തേടുകയാണോ? എന്ന സംശയത്തിലാണ് ആരാധകര്‍.

നമ്മുടെ സംസ്ഥാന സൈബര്‍ സെല്ല് വളരെ ശക്തമാണ്. നമ്മള്‍ അതില്‍ വിശ്വസിക്കുന്നു’, എന്നാണ് ആര്യയുടെ കുറിപ്പ്. ഷോയില്‍ നിന്ന് തിരിച്ചെത്തിയതിനു ശേഷമുള്ള താരത്തിന്റെ ആദ്യ ഫേസ്ബുക്ക് പോസ്റ്റാണിത്. ആര്യയെ പിന്തുണച്ച്‌ നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. ഒരു കൂട്ടര്‍ പിന്തുണയ്ക്കുമ്ബോള്‍ മറ്റൊരു കൂട്ടര്‍ താരത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തുകയാണ്.

shortlink

Related Articles

Post Your Comments


Back to top button