GeneralHollywoodLatest News

‘അഞ്ച് ദിവസമായി കുളിച്ചിട്ടില്ല, വസ്ത്രം മാറിയിട്ടുമില്ല’; ഐസൊലേഷനില്‍ കഴിയുന്ന ഗായിക

കൊറോണ പടരുന്ന സാഹചര്യത്തില്‍ വൃത്തിയായിരിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞ് താരത്തിനു ഉപദേശം നല്‍കുകയാണ് ആരാധകര്‍.

ലോകം മുഴുവന്‍ കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സെലിബ്രിറ്റികള്‍ അടക്കം ഒരുപാട് പേര്‍ സ്വയം ഐസൊലേഷനില്‍ കഴിയുകയാണ്. എന്നാല്‍ വിചിത്രമായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കന്‍ ഗായിക മൈലെ സൈറസ്. താരം ക്വാറന്റീനില്‍ കഴിയുകയാണ്. എന്നാല്‍ അഞ്ച് ദിവസമായി കുളിച്ചിട്ടില്ല എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ ഗായികയുടെ തുറന്നു പറച്ചില്‍.

അഞ്ച് ദിവസമായി താന്‍ കുളിക്കുകയോ വസ്ത്രങ്ങള്‍ മാറുകയോ ചെയ്തിട്ടില്ല എന്ന് മൈലെ പറയുന്നത്. മാത്രമല്ല അടുത്തൊന്നും കുളിക്കാന്‍ പ്ലാന്‍ ഇല്ലെന്നും ഗായിക വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ കൊറോണ പടരുന്ന സാഹചര്യത്തില്‍ വൃത്തിയായിരിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞ് താരത്തിനു ഉപദേശം നല്‍കുകയാണ് ആരാധകര്‍.

Tags

Related Articles

Post Your Comments


Back to top button
Close
Close