CinemaGeneralLatest NewsMollywoodNEWS

‘കൊറോണക്കാലത്ത് കഥയെഴുതൂ’; സിനിമ സ്വപ്നം കാണുന്നവർക്ക് അവസരവുമായി ജൂഡ് ആന്റണി

വീട്ടിൽ ചുമ്മാ ഇരിക്കുന്ന സിനിമ സ്വപ്നം കാണുന്നവർക്കും എനിക്കും ഒരു എന്റർടൈൻമെന്റ്

കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ബോധവൽക്കരണവും സർക്കാരിന് പിന്തുണയുമായി ഒട്ടേറെ സിനിമാക്കാരാണ് രംഗത്ത് വന്നത്. എന്നാൽ കൊറോണക്കാലത്ത് വീട്ടിൽ സമയം ചെലവിടുന്നവർക്കായി വ്യത്യസ്തമായ ഒരു ഐഡിയ അവതരിപ്പിച്ചിരിക്കുകയാണ് സംവിധായകനും നടനുമായ ജൂഡ് ആന്റണി ജോസഫ്. വീട്ടിലിരിക്കുന്ന സമയത്ത് സിനിമാമോഹികളായ കഥാകാരന്‍മാരോടും തിരക്കഥാകൃത്തുക്കളോടും കഥയെഴുതി തനിക്ക് അയക്കാനാണ് ജൂഡ് ആവശ്യുപ്പെടുന്നത്. ആരാധകര്‍ക്ക് കഥകള്‍ അയച്ചു നല്‍കാനുള്ള ഈമെയില്‍ വിലാസം കൂടി പങ്കുവെച്ചുകൊണ്ടാണ് ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

‘വീട്ടിൽ ചുമ്മാ ഇരിക്കുന്ന സിനിമ സ്വപ്നം കാണുന്നവർക്കും എനിക്കും ഒരു എന്റർടൈൻമെന്റ്. ഒരു കുഞ്ഞു ഐഡിയ . നിങ്ങളുടെ മനസ്സിൽ തോന്നുന്ന അല്ലെങ്കിൽ പണ്ടെപ്പോഴോ തോന്നിയ കഥകൾ കുത്തി കുറിച്ച് (സമയമെടുത്ത് മതി, കാരണം സമയം ഇഷ്ടം പോലെ ഉണ്ടല്ലോ ), ഇങ്ങോട്ടു അയച്ചോ . ഞാൻ കുത്തിയിരുന്ന് വായിച്ചോളാ. കിടിലം കഥയാണേ നമുക്ക് സിനിമയാക്കാന്നെ. ഫോട്ടോ ഒക്കെ അയച്ചു വെറുപ്പിക്കരുതെന്നു അഭ്യർത്ഥിക്കുന്നു. Send your stories/scripts/synopsis to [email protected].’ ഇങ്ങനെയാണ് ജൂഡിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

shortlink

Related Articles

Post Your Comments


Back to top button