GeneralLatest NewsMollywood

പത്ത് ദിവസത്തിലധികമായി വീട്ടില്‍നിന്ന് പുറത്തിറങ്ങിയിട്ട്; കൊറോണയെ പ്രതിരോധിക്കേണ്ടതിനെക്കുറിച്ച് ബിജു മേനോന്‍

മോനും സംയുക്തയുമായും അധികസമയം ചെലവഴിക്കും. നല്ല സിനിമകള്‍ കാണും. ഫോണിലൂടെ തിരക്കഥകള്‍ കേള്‍ക്കും. പാചകം ചെയ്യും

കൊറോണ വ്യാപനം ഭീഷണി സൃഷ്ടിച്ചതോടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നില്ലെന്ന് മലയാളത്തിന്റെ പ്രിയ നടന്‍ ബിജു മേനോന്‍. മഞ്ജു വാര്യര്‍ നായികയായി എത്തുന്ന മധു വാര്യര്‍ ഒരുക്കുന്ന ‘ലളിതം സുന്ദരം’ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവെച്ചു വീട്ടില്‍ കഴിയുകയാണ് താരം. മോനും സംയുക്തയുമായും അധികസമയം ചെലവഴിക്കുകയാണെന്നു ബിജു മേനോന്‍ പറയുന്നു.

‘മഞ്ജുവാര്യരും ഞാനും അഭിനയിക്കുന്ന ‘ലളിതം സുന്ദരം’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കോവിഡ് വ്യാപിക്കുന്നത്. കുമിളിയിലെ ചിത്രീകരണം ഉടന്‍ നിര്‍ത്തി വീട്ടിലെത്തി. പത്ത് ദിവസത്തിലധികമായി വീട്ടില്‍നിന്ന് പുറത്തിറങ്ങുന്നില്ല. മോനും സംയുക്തയുമായും അധികസമയം ചെലവഴിക്കും. നല്ല സിനിമകള്‍ കാണും. ഫോണിലൂടെ തിരക്കഥകള്‍ കേള്‍ക്കും. പാചകം ചെയ്യും. അങ്ങനെയാണ് ഇപ്പോള്‍ ജീവിതം.”

”നമ്മള്‍ക്കുവേണ്ടി സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരുമെല്ലാം ഉറക്കമില്ലാതെ പ്രവര്‍ത്തിക്കുമ്ബോള്‍ അവര്‍ പറയുന്ന നിര്‍ദേശം കേള്‍ക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തമാണ്. ഇനിയുള്ള ദിവസങ്ങള്‍ നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കണം. എല്ലാവരും കഴിയുന്നതും പുറത്തിറങ്ങാതിരിക്കണം. പുറത്തിറങ്ങുന്നവര്‍ സാനിറ്റൈസറും സോപ്പുമുപയോഗിച്ച്‌ കൈ കഴുകുക. പരമാവധി അകലം പാലിക്കുക. ഇങ്ങനെ ചെറിയ ചെറിയ കാര്യങ്ങളാണ് നമുക്ക് ചെയ്യാനുള്ളത്. നമ്മള്‍ക്കൊരുമിച്ച്‌ ഒറ്റക്കെട്ടായി ഈ മഹാമാരിയെ അകറ്റാം’ ബിജു മേനോന്‍ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button