CinemaGeneralLatest NewsMollywoodNEWS

എന്താണ് നടക്കുന്നതെന്ന് അറിയാതെ ഫഹദ് ; കുസൃതി നിറഞ്ഞ വീഡിയോയുമായി നസ്രിയ

പാട്ടിന്റെ പശ്ചാത്തലത്തില്‍ സ്ക്രീനില്‍ തെളിയുന്ന മുദ്രകള്‍ ചെയ്യുകയാണ് ചലഞ്ച്.

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ഫഹദ് ഫാസിലും നസ്രിയയും. സോഷ്യൽ മീഡിയയിൽ സജീവമായ നസ്രിയ ഇപ്പോൾ പങ്കുവെച്ച ഒരു വിഡിയോയാണ് വൈറലായിരിക്കുന്നത്. ടിക്ക് ടോക്കിൽ വൈറലായി കൊണ്ടിരിക്കുന്ന ഹാൻഡ് ഇമോജി ചലഞ്ചിൽ പങ്കെടുക്കുകയാണ് നടി. നസ്രിയ്ക്കൊപ്പം ഫഹദും ഈ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

 

 

View this post on Instagram

 

Me explaining to my husband how this works ???(look at his face)this guy has no clue what the hell is going on ????? #quarantineandchill

A post shared by Nazriya Nazim Fahadh (@nazriyafahadh) on

പാട്ടിന്റെ പശ്ചാത്തലത്തില്‍ സ്ക്രീനില്‍ തെളിയുന്ന മുദ്രകള്‍ ചെയ്യുകയാണ് ചലഞ്ച്. രസകരവും കുഴപ്പിക്കുന്നതുമായ ചലഞ്ച് നസ്രിയ മനോഹരമായി തന്നെ ചെയ്യുന്നുണ്ട്. എന്നാൽ വീഡിയോയിലെ ഹൈലൈറ്റ് ഫഹദാണ് . ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ അന്തംവിട്ട് ഇരിക്കുകയാണ് താരം. സ്ക്രീനില്‍ തെളിയുന്ന മുദ്രകള്‍ അനായാസമായി കൈകളിലൂടെ കാണിക്കുമ്പോൾ അതേ വേഗതയിൽ ഫഹദിന്റെ കണ്ണുകളും മാറുകയാണ്. ചലഞ്ചിൽ പങ്കെടുത്തത് നസ്രിയ ആണെങ്കിലും മുഖഭാവത്തിലൂടെ കയ്യടി നേടിയത് ഫഹദ് ആയിരുന്നു.

ഫഹദിന്റെ അവസ്ഥയെ രസകരമായി അവതരിപ്പിക്കുന്ന അടിക്കുറിപ്പും നസ്രിയ വിഡിയോക്കൊപ്പം പങ്കുവച്ചു. “ഇത് എങ്ങനെയാണ് ചെയ്യുന്നതെന്ന് ഭർത്താവിനോട് വിശദീകരിക്കുന്ന ഞാൻ. (അദ്ദേഹത്തിന്റെ മുഖം നോക്കൂ) എന്താണ് നടക്കുന്നതെന്ന് ഒരു പിടിയും ഇല്ല,” കുസൃതി നിറയുന്ന ഇമോജികൾക്കൊപ്പം നസ്രിയ കുറിച്ചു. നിരവധി താരങ്ങളാണ് നസ്രിയയുടെ വിഡിയോ ചലഞ്ചിന് കമന്റുകളുമായെത്തിയ്ത.

‘ക്വാറന്റീൻ ചിൽ’ എന്ന ഹാഷ്ടാഗോടെയാണ് നസ്രിയ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കോവിഡ് 19–ന്റെ സാമൂഹ്യവാപനം തടയുന്നതിനായി ഷൂട്ടും മറ്റു ഔദ്യോഗിക പരിപാടികളും റദ്ദാക്കി വീട്ടിൽ കഴിയുകയാണ് താര ദമ്പതികൾ.

shortlink

Related Articles

Post Your Comments


Back to top button