GeneralLatest NewsMollywood

അവിടെ ഒരു തുണി വയ്ക്കാന്‍ പറ്റിയില്ലേ; നടിയ്ക്ക് നേരെ അശ്ളീല കമന്റുകള്‍

ശരീരം മൊത്തം തുണിവെച്ചു മറച്ച അവള്‍ക്ക് അവിടെ ഒരു തുണി വയ്ക്കാന്‍ പറ്റിയില്ലല്ലോ, കഷ്ടം എന്ന് തുടങ്ങി അശ്ലീലത നിറഞ്ഞ കമന്റുകളാണ്

ഉദാഹരണം സുജാത, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് അനശ്വര രാജന്‍. റാംഗി എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ തയ്യാറാവുകയാണ് അനശ്വര. തെന്നിന്ത്യന്‍ താര സുന്ദരി തൃഷയ്ക്കൊപ്പമാണ് തമിഴ് അരങ്ങേറ്റം എന്നതും ശ്രദ്ധേയം.

തന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പറഞ്ഞുകൊണ്ട് അനശ്വര സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയ്ക്ക് നേരെ വിമര്‍ശനം. വീഡിയോയിലെ അനശ്വരയുടെ വസ്ത്രധാരണമാണ് ആക്രമണത്തിനു കാരണം. അശ്ലീലത നിറഞ്ഞ കമന്റുകളാണ് വീഡിയോയില്‍ പലരും പോസ്റ്റ് ചെയ്തിരിക്കുന്നത്. ശരീരം മൊത്തം തുണിവെച്ചു മറച്ച അവള്‍ക്ക് അവിടെ ഒരു തുണി വയ്ക്കാന്‍ പറ്റിയില്ലല്ലോ, കഷ്ടം എന്ന് തുടങ്ങി അശ്ലീലത നിറഞ്ഞ കമന്റുകളാണ് ഏറെയും വരുന്നത്. അതേസമയം, അനശ്വരയെ പിന്തുണച്ചും നിരവധിപേര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button