BollywoodCinemaGeneralLatest NewsNEWS

ഇന്ത്യയില്‍ അല്ലെങ്കിലും ഞാനും ഒത്തു ചേരുന്നു; നിറഞ്ഞ കയ്യടിയോടെ പ്രിയങ്ക ചോപ്ര

ബാല്‍ക്കണിയിലിരുന്ന് കൈയ്യടിക്കുന്ന ചിത്രമാണ് പ്രിയങ്ക പങ്കുവച്ചിരിക്കുന്നത്

ജനതാ കര്‍ഫ്യൂ ദിനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ച് കൈയ്യടിച്ച് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര, കോവിഡ് 19 ലോകമെമ്പാടും പടരുന്ന സാഹചര്യത്തില്‍ യുഎസില്‍ ക്വാറന്റൈനിലാണ് പ്രിയങ്കയും ഭര്‍ത്താവ് നിക്ക് ജൊനാസും, യുഎസിലെ വസതിയില്‍ ബാല്‍ക്കണിയിലിരുന്ന് കൈയ്യടിക്കുന്ന ചിത്രമാണ് പ്രിയങ്ക പങ്കുവച്ചിരിക്കുന്നത്.

ഇന്ന് ”ലോകം മുഴുവനുള്ള ആളുകള്‍ കോവിഡ് 19 എതിരെ പൊരുതുന്ന ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആദരം അര്‍പ്പിച്ച് ബാല്‍ക്കണിയിലിരുന്ന് കൈയ്യടിച്ചു, ഇന്ത്യയില്‍ അല്ലെങ്കിലും ഞാനും ഒത്തു ചേരുന്നു” എന്നാണ് പ്രിയങ്ക ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചിരിക്കുന്നത്.

കൂടാതെ അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, അഭിഷേക് ബച്ചന്‍, കരണ്‍ ജോഹര്‍, കത്രീന കൈഫ്, ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ് എന്നിവരും തങ്ങളുടെ വീട്ടില്‍ കൈയ്യടിച്ചും മണി മുഴക്കിയും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിച്ചിരുന്നു.

 

shortlink

Related Articles

Post Your Comments


Back to top button