BollywoodCinemaGeneralLatest NewsNEWS

‘ഐസൊലേഷനില്‍ നിന്നും പുറത്തേക്ക് വരുന്ന ഞാന്‍; സോംമ്പി ലുക്കിൽ ഞെട്ടിച്ച് രൺവീർ; വൈറൽ ചിത്രങ്ങൾ

ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് താരങ്ങള്‍

തങ്ങളുടെ പ്രിയ ബോളിവുഡ് താരത്തെ സോംമ്പി ലുക്കില്‍ കണ്ട് അമ്പരന്ന് ആരാധകര്‍, കോവിഡ് 19 ലോകമെമ്പാടും പടരുന്ന സാഹചര്യത്തില്‍ ക്വാറന്റൈനില്‍ കഴിയുന്ന ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് ആണ് ഹോളിവുഡ് സിനിമകളിലെ സോംമ്പി രൂപത്തിലുള്ള ചിത്രവുമായി എത്തിയിരിക്കുന്നത്.

താരം ‘ഐസൊലേഷനില്‍ നിന്നും പുറത്തേക്ക വരുന്ന ഞാന്‍’ എന്നാണ് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്, ‘പത്മാവദ്’ ചിത്രത്തിലെ അലാവുദ്ദീന്‍ ഖില്‍ജിയുടെ സെക്കന്‍ഡ് പാര്‍ട്ടാണോ എന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്, ശരിക്കും പേടിച്ചു പോയല്ലോ എന്നും കമന്റുകളുണ്ട്.

കുറച്ച് ​ദിവസങ്ങളായി സിനിമാ ഷൂട്ടിങ്ങുകളെല്ലാം നിര്‍ത്തിവച്ചതിനാല്‍ തങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് താരങ്ങള്‍ എത്താറുണ്ട്, ക്വാറന്റൈനില്‍ കഴിയുന്ന കാലത്തെ അധ്വാനം എന്ന ക്യാപ്ഷനോടെ വാഡ്രോബ് വൃത്തിയാക്കുന്ന ചിത്രങ്ങളുമായി ദീപിക പദുക്കോണും എത്താറുണ്ട്.

 

https://www.instagram.com/p/B-DTjyZhRSC/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button