CinemaGeneralLatest NewsMollywoodNEWS

‘പണി നിര്‍ത്തി സൂക്ഷിച്ചു വീട്ടിലിരിക്കണമെന്നുണ്ട് അപ്പോള്‍ നിങ്ങളൊക്കെ ഈ വേസ്റ്റ് എന്തോ ചെയ്യും’ ; കുറിപ്പുമായി സംവിധായകൻ അരുൺ ഗോപി

ഇന്ന് ഫ്ലാറ്റിൽ വേസ്റ്റ് എടുക്കാൻ വന്ന ചേച്ചിയെ കണ്ടപ്പോൾ ഞാൻ പറഞ്ഞു കൊറോണ കാലമാണ് സൂക്ഷിക്കണേ

കൊറോണഭീതിയിൽ സുരക്ഷിതരായി വീടുകളില്‍ തന്നെ ഇരിക്കണമെന്ന് ആവശ്യപ്പെടുന്ന സമയത്തും  ദിവസവേതനത്തിന് ജോലിയെടുക്കുന്ന നിരവധി പേർ നമ്മുക്ക് ചുറ്റുമുണ്ട്. സ്വന്തം സുരക്ഷ നോക്കാതെയും തൊഴിലെടുക്കാന്‍ വിധിക്കപ്പെട്ടവർ. ഇപ്പോഴിതാ അവരെയും മറക്കരുതെന്ന് ഓര്‍മിപ്പിച്ച് സംവിധായകന്‍ അരുണ്‍ ഗോപി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.  ‘ഫ്ലാറ്റിൽ വേസ്റ്റ് എടുക്കാൻ വന്ന ചേച്ചിയെ കണ്ടപ്പോൾ ഞാൻ പറഞ്ഞു കൊറോണ കാലമാണ് സൂക്ഷിക്കണേ. ഉടൻ മറുപടി വന്നു ‘പണി നിർത്തി സൂക്ഷിച്ചു വീട്ടിലിരിക്കണമെന്നുണ്ട് അപ്പോൾ നിങ്ങളൊക്കെ ഈ വേസ്റ്റ് എന്തോ ചെയ്യും..’നമ്മുക്കായി ചിന്തിക്കുന്ന ആയിരങ്ങൾ പുറത്തുള്ളത് കൊണ്ട് മാത്രമാണ് നമ്മൾ സുരക്ഷിതരായി അകത്തിരിക്കുന്നത്..’ അരുൺ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം……………………………..

ഇന്ന് ഫ്ലാറ്റിൽ വേസ്റ്റ് എടുക്കാൻ വന്ന ചേച്ചിയെ കണ്ടപ്പോൾ ഞാൻ പറഞ്ഞു കൊറോണ കാലമാണ് സൂക്ഷിക്കണേ..!! അവരെന്നെ നോക്കി അർത്ഥഭംഗമായി ഒന്ന് ചിരിച്ചു ആ ചിരിയുടെ പിന്നാമ്പുറത്തു പറയാൻ പലതുമുണ്ടെന്നു അപ്പോൾ തന്നെ പിടികിട്ടി, അതുകൊണ്ടു തന്നെ ചോദിച്ചു… എന്തെ പറഞ്ഞത് ഇഷ്ട്ടായില്ലേ..?? ഉടൻ മറുപടി വന്നു “അയ്യോ അതുകൊണ്ടല്ല പണി നിർത്തി സൂക്ഷിച്ചു വീട്ടിലിരിക്കണമെന്നുണ്ട് അപ്പോൾ നിങ്ങളൊക്കെ ഈ വേസ്റ്റ് എന്തോ ചെയ്യും..!! അത് ആലോചിക്കുമ്പോൾ വീട്ടിലിരിപ്പ് ഉറയ്ക്കില്ല..! പെട്ടെന്ന് എടുത്തിട്ട് പോകാന്നു വെച്ചാൽ.. എല്ലാരും വീട്ടിലായതു കൊണ്ട് സാധാരണയുടെ മൂന്നു ഇരട്ടിയ വേസ്റ്റ്…!!” പിന്നെ ഒന്നും പറയാതെ ഒരു ദേവതയെ പോലെ അവർ ലിഫ്റ്റിലേക്കു കയറി..!
ഇതിൽക്കൂടുതൽ എന്ത് പറയാൻ!! നമ്മുക്കായി ചിന്തിക്കുന്ന ആയിരങ്ങൾ പുറത്തുള്ളത് കൊണ്ട് മാത്രമാണ് നമ്മൾ സുരക്ഷിതരായി അകത്തിരിക്കുന്നതു..! വേസ്റ്റ് പാടില്ല എന്നല്ല വേസ്റ്റിൽ പോലും ചിലർ നമ്മളോട് കാണിക്കുന്ന കരുതലുണ്ട്..! അവരേയും ഓർക്കുക

shortlink

Related Articles

Post Your Comments


Back to top button