CinemaGeneralKollywoodLatest NewsNEWS

യഥാര്‍ത്ഥ പ്രണയത്തില്‍ നമ്മള്‍ ഒരു വര വരയ്ക്കണം: പ്രണയ സിനിമകള്‍ എടുക്കുന്നതിന്‍റെ രഹസ്യം പറഞ്ഞു ഗൗതം മേനോന്‍

ഞാന്‍ ജീവിതത്തില്‍ അനുഭവിച്ച റൊമാന്‍സിന്‍റെ കുറച്ചു ഭാഗം മാത്രമാണ് സിനിമയില്‍ പകര്‍ത്തിയത്

ജീവിതത്തില്‍ അനുഭവിച്ച റൊമാന്‍സിന്റെ കുറച്ചു ഭാഗം മാത്രമാണ് താന്‍ സിനിമയില്‍ പകര്‍ത്തിയതെന്ന് സംവിധായകന്‍ ഗൗതം മേനോന്‍. തന്റെ സിനിമാ കരിയറില്‍ കൂടുതല്‍ പ്രണയ സിനിമകള്‍ സംഭവിക്കുന്നതിലെ കാരണത്തെക്കുറിച്ചും ഗൗതം മേനോന്‍ പറയുന്നു.

‘ഞാന്‍ ജീവിതത്തില്‍ അനുഭവിച്ച റൊമാന്‍സിന്റെ കുറച്ചു ഭാഗം മാത്രമാണ് സിനിമയില്‍ പകര്‍ത്തിയത്. സിനിമയില്‍ പരിമിതികളുണ്ട്. രണ്ടു വ്യക്തികള്‍ തമ്മിലുള്ള ആ ആത്മാവിന്റെ ബന്ധം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. ആര്‍ക്കും അതില്‍ നിന്ന് മുഖം തിരിച്ച് നില്‍ക്കാന്‍ പറ്റില്ല. പ്രണയത്തില്‍ നമ്മള്‍ ഒരു വര വരയ്ക്കണം ആ വര വരെ പോകാം അതിനപ്പുറം പോകരുത്. അങ്ങനെയാകുമ്പോള്‍ ആ പ്രണയം പ്രചോദനമായും സൗന്ദര്യത്തോടെയും നിലനില്‍ക്കും.ഞാന്‍ യംഗ് ആന്‍ഡ് ഹാര്‍ട്ട് ആണ്. റൊമാന്റിക് ആണ്. പ്രണയകഥകള്‍ എന്റെ മനസ്സിലേക്ക് എളുപ്പം വരുന്നു. ജീവിതത്തില്‍ നിന്നുള്ള അനുഭവങ്ങളാണ് ഞാന്‍ സിനിമയില്‍ പകര്‍ത്താനാഗ്രഹിക്കുന്നതും എന്റെ ചുറ്റുമുള്ള ഒരുപാട് കാര്യങ്ങള്‍ എനിക്കും പ്രചോദനം പകരുന്നുണ്ട്. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ ഗൗതം മേനോന്‍ പറയുന്നു. തന്റെ ഏറ്റവും സൂപ്പര്‍ഹിറ്റ് പ്രണയ ചിത്രമായ മിന്നലെ എന്ന സിനിമ പുറത്തിറങ്ങിയിട്ട് ഇരുപത് വര്‍ഷം പിന്നിട്ടതിന്റെ ഭാഗമായിട്ടായിരുന്നു തന്റെ പ്രണയ സിനിമകളുടെ സീക്രട്ടിനെക്കുറിച്ച് ഗൗതം മേനോന്‍ മനസ്സ് തുറന്നത്.

shortlink

Related Articles

Post Your Comments


Back to top button