CinemaGeneralLatest NewsMollywoodNEWS

ഭയപ്പെടാനൊന്നുമില്ല, പൃഥ്വിരാജ് ജോര്‍ദാനില്‍ സുരക്ഷിതൻ ; ആരാധകർക്ക് മറുപടിയുമായി സുപ്രിയ മേനോന്‍

നിരവധി പേരായിരുന്നു താരപത്‌നിയോട് പൃഥ്വിരാജിനെക്കുറിച്ച് ചോദിച്ചത്.

കൊറോണ വൈറസ് ലോകം മുഴുവൻ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. വൈറസ് വ്യാപനം തടയുന്നതിനുള്ള ശക്തമായ ശ്രമങ്ങളാണ് രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഷൂട്ടിംഗും റിലീസുമെല്ലാം നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ താരങ്ങളും സിനിമാപ്രവര്‍ത്തകരുമെല്ലാം വീടുകളിലേക്ക് മടങ്ങിയിരിക്കുകയാണ്.

എന്നാൽ ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി ജോര്‍ദാനിലേക്ക് പോയ പൃഥ്വിരാജും സംഘവും നാട്ടിലേക്ക് മടങ്ങാനാവാതെ കുരുങ്ങിയിരിക്കുകയാണെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഭയപ്പെടാനൊന്നുമില്ല, പൃഥ്വിരാജ് ജോര്‍ദാനില്‍ സുരക്ഷിതനാണെന്ന വിവരങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് സുപ്രിയ മേനോന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരപത്‌നി ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

നിരവധി പേരായിരുന്നു താരപത്‌നിയോട് പൃഥ്വിരാജിനെക്കുറിച്ച് ചോദിച്ചത്. ഇതിന് പിന്നാലെയായാണ് കൃത്യമായ മറുപടിയുമായി സുപ്രിയ എത്തിയത്. ”നിരവധി പേരാണ് തന്നോട് പൃഥ്വിയെക്കുറിച്ച് ചോദിച്ചിട്ടുള്ളതെന്നും. ഭയപ്പെടാനൊന്നുമില്ല, പൃഥ്വിരാജ് ജോര്‍ദാനില്‍ സുരക്ഷിതനാണെന്നും, കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ജോര്‍ദാനില്‍ നിരോധനാജ്ഞ നടപ്പാക്കിയിരുന്നു. നാട്ടിലേക്ക് മടങ്ങാനാവാതെ പൃഥ്വിരാജും സംഘവും ഹോട്ടലില്‍ കഴിയുകയാണെന്നും സുപ്രിയ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button