CinemaGeneralLatest NewsMollywoodNEWS

‘കുട്ടപ്പ.. കൃത്യസമയത്താണ് ഈ സന്ദേശം ഇട്ടത്, നിന്നെകുറിച്ചോർത്ത് അഭിമാനം തോന്നുന്നു’ ; ഫുക്രുവിന്റെ വീഡിയോയെ കുറിച്ച് ആര്യ

വീഡിയോയ്ക്ക് താഴെ ബിഗ് ബോസിലെ തന്നെ മറ്റ് മത്സരാർത്ഥികളായ ആര്യയും , ജസ്ലയും, എലീനയും , രഘുവും ആശംസകളുമായി എത്തിയിട്ടുണ്ട്.

ടിക് ടോക് വീഡിയോകളിലൂടെ ബിഗ് ബോസിലെത്തിയ താരമാണ് ഫുക്രു. ഇപ്പോഴിതാ കൊറോണയെകുറിച്ചും,ജാഗ്രതയോടെ അതിനെ എങ്ങനെ കേരളം നേരിടുന്നു എന്നതിനെക്കുറിച്ചുമുള്ള ഒരു വീഡിയോയാണ് താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരിക്കുന്നത്.

 

“എന്തൊക്കെ കഴിഞ്ഞാണ് നുമ്മ ഇവിടെ വരെ എത്തിയത്. നമ്മളിതും അതിജീവിക്കും, പോരാടാം ഒരുമിച്ച്,ബ്രേക്ക് ദി ചെയിൻ”, എന്നാണ് താരം വീഡിയോ പങ്ക് വച്ച് കൊണ്ട് കുറിച്ചത്. ഒപ്പം നെഗറ്റീവ് കമന്റ്സ് ഇടുന്നവർക്ക് അത് ഇടാം സീൻ ഇല്ലെന്നും താരം പറയുന്നുണ്ട്. മാത്രമല്ല, ഈ വീഡിയോ അപ്ലോഡ് ചെയ്തേക്കുന്നത്, തനിക്ക് ലൈക് വാങ്ങാനോ, ഷോ കാണിക്കാനോ അല്ല എന്നും, ഇപ്പോഴത്തെ സാഹചര്യത്തിന്റെ സീരിയസ്നെസ്സ് നിങ്ങൾ മനസിലാക്കാൻ വേണ്ടി ആണെന്നും, ദയവ് ചെയ്ത് നമസ്‍കാരം, എന്നുമാണ് താരം ഇൻസ്റ്റയിൽ കുറിക്കുന്നത്.

വീഡിയോയ്ക്ക് താഴെ ബിഗ് ബോസിലെ തന്നെ മറ്റ് മത്സരാർത്ഥികളായ ആര്യയും , ജസ്ലയും, എലീനയും , രഘുവും ആശംസകളുമായി എത്തിയിട്ടുണ്ട്. കുട്ടപ്പ.. കൃത്യസമയത്താണ്, ഈ സന്ദേശം ഇട്ടത്, നിന്നെകുറിച്ചോർത്ത് അഭിമാനം ഉണ്ടെന്നും, മറ്റെല്ലാം അവഗണിക്കുക,നീ നിന്റെ ഭാഗം നന്നായി ചെയ്തുവെന്നും ആര്യ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button