GeneralLatest NewsMollywood

”ജനങ്ങളില്‍ ആത്മവിശ്വാസം പകരാനുള്ള മുഖ്യമന്ത്രിയുടെ പാടവം പ്രശംസനീയം; ‘മുഖ്യമന്ത്രീ, അങ്ങയോട് എനിക്കുണ്ടായിരുന്ന ആദരവ് ഇരട്ടിച്ചിരിക്കുന്നു”

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങള്‍ക്ക് ഭക്ഷണവും ഔഷധം ഉള്‍പ്പടെയുള്ള അവശ്യ വസ്തുക്കളും അവരുടെ വീടുകളില്‍ എത്തിക്കാനുള്ള തീരുമാനം ഏറെ ശ്ലാഘനീയം തന്നെ.. ഇതുപോലെ എത്രയെത്ര സഹായങ്ങള്‍.....കൈത്താങ്ങുകള്‍.!.

കൊറോണ ഭീതിയില്‍ കേരളം കടുത്ത പ്രതിസന്ധി അനുഭവിക്കുമ്പോഴും കേരള സര്‍ക്കാറും മുഖ്യമന്ത്രി പിണറായി വിജയനും ത്വരിതമായി നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച്‌ കവിയും ​ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പി. പ്രശ്നങ്ങള്‍ മുന്‍കൂട്ടി കാണാനും അതിന് അനുസൃതമായ കരുതല്‍ നടപടികള്‍ കൃത്യസമയത്ത് കൈക്കൊള്ളാനും അങ്ങനെ ജനങ്ങളില്‍ ആത്മവിശ്വാസം പകരാനും മുഖ്യമന്ത്രി കാണിക്കുന്ന പാടവം വളരെയേറെ പ്രശംസനീയമാണെന്നും മുഖ്യമന്ത്രിയോട് തനിക്കുണ്ടായിരുന്ന ആദരവ് ഇരട്ടിച്ചിരിക്കുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

ശ്രീകുമാരന്‍ തമ്ബിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് 

നാടെങ്ങും ദുരിതം വിതച്ച രണ്ടു വെള്ളപ്പൊക്കങ്ങള്‍, അപ്രതീക്ഷിതമായി വന്ന നിപ്പോ വൈറസിന്റെ തിരനോട്ടം, ഇപ്പോള്‍ ലോകത്തെയൊന്നാകെ ഭീതിയിലാഴ്ത്തി ക്കൊണ്ടിരിക്കുന്ന കൊറോണ വൈറസ് രോഗം —ഇങ്ങനെ എത്രയെത്ര പ്രതിസന്ധികളെയാണ് പ്രിയങ്കരനായ മുഖ്യമന്ത്രി നമ്മുടെ മുമ്ബില്‍ നിന്ന്, തികഞ്ഞ സമചിത്തതയോടെ നേരിട്ടത്.

ഓരോദിവസവും അദ്ദേഹം ജനങ്ങളോട് വിശദമായി സംസാരിക്കുന്ന രീതിയും ആ ശരീരഭാഷയില്‍ വന്ന മാറ്റവും എത്ര ഹൃദയഹാരിയാണ്!! പ്രശ്നങ്ങള്‍ മുന്‍കൂട്ടി കാണാനും അതിന് അനുസൃതമായ കരുതല്‍ നടപടികള്‍ കൃത്യസമയത്ത് കൈക്കൊള്ളാനും അങ്ങനെ ജനങ്ങളില്‍ ആത്മവിശ്വാസം പകരാനും അദ്ദേഹം കാണിക്കുന്ന അന്യാദൃശമായ പാടവം വളരെയേറെ പ്രശംസനീയമാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങള്‍ക്ക് ഭക്ഷണവും ഔഷധം ഉള്‍പ്പടെയുള്ള അവശ്യ വസ്തുക്കളും അവരുടെ വീടുകളില്‍ എത്തിക്കാനുള്ള തീരുമാനം ഏറെ ശ്ലാഘനീയം തന്നെ.. ഇതുപോലെ എത്രയെത്ര സഹായങ്ങള്‍…..കൈത്താങ്ങുകള്‍.!..

ആദരണീയനായ മുഖ്യമന്ത്രീ, അങ്ങയോട് എനിക്കുണ്ടായിരുന്ന ആദരവ് ഇരട്ടിച്ചിരിക്കുന്നു. ഈ യുദ്ധത്തില്‍ നമ്മള്‍ വിജയിക്കുക തന്നെ ചെയ്യും ..ഹൃദയാഭിവാദനങ്ങള്‍..!

shortlink

Related Articles

Post Your Comments


Back to top button