GeneralHollywoodLatest NewsWorld Cinemas

കോവിഡ് ബാധ; പ്രമുഖ നടന്‍ അന്തരിച്ചു

അമേരിക്കന്‍ നടന്‍ മാര്‍ക്ക് ബ്ലമാണ് കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് അന്തരിച്ചത്.

ലോകം കോവിഡ് ഭീതിയിലാണ്. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ചികിത്സയില്‍ ആയിരുന്ന പ്രമുഖ നടന്‍ അന്തരിച്ചു. അമേരിക്കന്‍ നടന്‍ മാര്‍ക്ക് ബ്ലമാണ് കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് അന്തരിച്ചത്. 69 വയസായിരുന്നു. ബ്ലുംസിന്റെ ഭാര്യ ജാനെറ്റ് സാറിഷാണ് താരത്തിന്റെ മരണം സ്ഥിരീകരിച്ചത്.

മാര്‍ച്ച്‌ 25ന് കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് മരണമെന്ന് ഇമെയിലിലൂടെ ജാനെറ്റ് വ്യക്തമാക്കി. ന്യൂയോര്‍ക്കിലെ പ്രെസ്ബൈറ്റേറിയന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ‌നിരവധി താരങ്ങളാണ് മാര്‍ക്കിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button