GeneralLatest NewsTV Shows

എടാ പരട്ട രഘു, നീ നടത്തിയ ചെറ്റത്തരങ്ങള്‍ മുഴുവന്‍ ഗെയിം ആണെന്ന് പറഞ്ഞ് സ്വയം തടി രക്ഷപ്പെടുത്തല്ലേ; ദയ അശ്വതി

ഞാന്‍ കണ്ടതില്‍ വെച്ച്‌ കുഴിമടിയന്‍ ആ വീട്ടില്‍ നീ മാത്രമാണ്, പെണ്ണുങ്ങളടെ കൂടെയല്ലാതെ നീ ഇരിക്കുന്ന ഒരു സീന്‍ പോലും ജനങ്ങള്‍ കണ്ടിട്ടുണ്ടാവില്ല,

ബിഗ്‌ ബോസ് മലയാളം സീസണ്‍ 2 വില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് ദയ അശ്വതി. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദയ അശ്വതി വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു ബിഗ് ബോസ് ഹൗസിലേക്ക് എത്തിയത്. ഷോയില്‍ പലപ്പോഴും വഴക്കുകള്‍ സാധാരണമായിരുന്നു. രജിത് കുമാറുമായി സൌഹൃദത്തിലായ താരം ആര്‍ ജെ രഘുവുമായി വഴക്കിട്ടതിനെക്കുറിച്ച്‌ തുറന്നു പറയുന്നു. കൂടാതെ രഘുവിന്റെ തുറന്നു പറച്ചില്‍ പലതും കള്ളത്തരമാണെന്നും ആരോപിക്കുന്നു

ദയയുടെ ഫേസ്ബുക്ക് പോസ്റ്റ് 

എടാ പരട്ട രഘു, നീ മാഷിനെ എനിക്ക് വെറുപ്പാണ് എന്നു പറഞ്ഞ് ആ മഞ്ഞ ട്ടീ ഷര്‍ട്ട് കുപ്പത്തൊട്ടിയില്‍ ഊരി കളഞ്ഞത് ഏതു ഗെയിമിന്റെ ഭാഗമാണ് എന്ന് മനസ്സിലായില്ല, ആ ടീ ഷര്‍ട്ട് ഞാന്‍ എടുത്തു വെച്ചതിന് എന്നെ നീ കളിയാത് ചിലറയൊന്നും അല്ല, നുണ പറയുന്നത് കൊള്ളാം പക്ഷെ വിശ്വസിക്കാന്‍ പറ്റുന്ന നുണ പറയണം, ജനങ്ങള്‍ പൊട്ടന്മാരല്ല രേഷ്മയെ പുറത്തു കൊണ്ട് പോയി നീ മനസ്സു മാറ്റുന്നതും പുറത്ത് വന്നിട്ടുണ്ട്.

ബിഗ് ബോസ്ഹൗസിനുള്ളില്‍ നീ നടത്തിയ ചെറ്റത്തരങ്ങള്‍ മുഴുവന്‍ ഗെയിം ആണെന്ന് പറഞ്ഞ് സ്വയം തടി രക്ഷപ്പെടുത്തല്ലേ, ഞാന്‍ കണ്ടതില്‍ വെച്ച്‌ കുഴിമടിയന്‍ ആ വീട്ടില്‍ നീ മാത്രമാണ്, പെണ്ണുങ്ങളടെ കൂടെയല്ലാതെ നീ ഇരിക്കുന്ന ഒരു സീന്‍ പോലും ജനങ്ങള്‍ കണ്ടിട്ടുണ്ടാവില്ല, നീയുമായി വഴക്കു കൂടാത്ത ആണുങ്ങള്‍ ആ വീട്ടില്‍ ഉണ്ടാവില്ല 100 % ഉറപ്പാണ് ,നിന്റെ ശകുനി സ്വഭാവത്തിന് എന്നെ മാത്രം കിട്ടിയില്ല അതു തന്നെ കാര്യം.

shortlink

Related Articles

Post Your Comments


Back to top button