BollywoodCinemaGeneralLatest NewsNEWS

ലോക്ക് ഡൗൺ; ബോളിവുഡിന്റെ നഷ്ടം 500 കോടി

ഷൂട്ടിങ് മുടങ്ങിയ വകയിലും നഷ്ടങ്ങൾ

ലോകത്ത് കൊറോണ സൃഷ്ടിച്ച പ്രതിസന്ധി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും ജന ജീവിതത്തെയും ​ഗുരുതരമായി ബാധിച്ചിരിക്കുകയാണ്, അതുപോലെ തന്നെ സിനിമാ രംഗത്തെയും, 21 ദിവസത്തെ ലോക്ക് ഡൗണിൽ ബോളിവുഡ് സിനിമയ്ക്ക് മാത്രം നഷ്ടമാകുന്നത് 500 കോടിയാണെന്ന് പ്രശസ്ത ട്രേഡ് അനലിസ്റ്റ് ​ഗിരീഷ് ജോഹർ വ്യക്തമാക്കുന്നു.

കൂടാതെ മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പുറത്തിറങ്ങേണ്ട ചിത്രങ്ങളുടെ റിലീസ് അനിശ്ചിതമായി നീട്ടി വച്ചിരിക്കുകയാണ്, ഷൂട്ടിങ് മുടങ്ങിയ വകയിലും നഷ്ടങ്ങൾ സംഭവിക്കും, മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങൾ പൊതുവെ രാജ്യത്തെ സ്കൂൾ- കോളേജ് വിദ്യാർഥികൾക്ക് അവധിക്കാലമാണ്, അതുകൊണ്ടു തന്നെ ഒരുപാട് ബി​ഗ് ബജറ്റ് സിനിമകൾ ഈ മാസങ്ങളിൽ റിലീസ് ചെയ്യാറുണ്ട്.

shortlink

Related Articles

Post Your Comments


Back to top button