CinemaGeneralMollywoodNEWS

മല്‍പിടുത്തം നടത്തുമ്പോള്‍ അദ്ദേഹം ചിലപ്പോള്‍ ഡ്യൂപ്പിനെ ഉപയോഗിച്ചിരിക്കാം

ചിത്രത്തില്‍ സാഹസികമായി മമ്മൂട്ടി അഭിനയിച്ചു എന്ന് പറയുന്നത് വെറും വാക്കല്ല

മമ്മൂട്ടിയുടെ അഭിനയ ജീവിതത്തില്‍ ഏറെ വേറിട്ട്‌ നില്‍ക്കുന്ന കഥാപാത്രങ്ങളില്‍ ഒന്നാണ് മൃഗയയിലെ വാറുണ്ണി. ഐവി ശശിയുടെ സംവിധാനത്തില്‍ ലോഹിതദാസ് രചന നിര്‍വഹിച്ച മൃഗയ എന്ന ചിത്രത്തിലെ നായാട്ടുകാരന്‍ വാറുണ്ണിയെ മമ്മൂട്ടി അനശ്വരമാക്കി മാറ്റുകയായിരുന്നു. പുലിയുമായുള്ള മമ്മൂട്ടിയുടെ  സാഹസിക രംഗങ്ങളെക്കുറിച്ചുള്ള അനുഭവ കഥ പറയുകയാണ് ചിത്രത്തിന്റെ പരസ്യകല ചെയ്ത ഗായത്രി അശോക്‌. ചരിത്രം എന്നിലൂടെ എന്ന പ്രോഗാമിലാണ് മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടം നേടിയ കഥാപാത്രത്തെക്കുറിച്ച് ഗായത്രി അശോക്‌ തുറന്നു സംസാരിച്ചത്.

‘മമ്മൂട്ടിയുടെ സിനിമാ ജീവിതത്തില്‍ തന്നെ തങ്കലിപികളാല്‍ അടയാളപ്പെടുത്തേണ്ട ഒരു ചിത്രമാണ് ‘മൃഗയ’. ചിത്രത്തില്‍ മമ്മൂട്ടിയുടെ മേക്കോവര്‍ അസാധ്യമായിരുന്നു. പെട്ടെന്ന്‍ കണ്ടാല്‍ മമ്മൂട്ടിയാണ് അതെന്ന് തിരിച്ചറിയാന്‍ പ്രയാസമായിരുന്നു. ചിത്രത്തില്‍ സാഹസികമായി മമ്മൂട്ടി അഭിനയിച്ചു എന്ന് പറയുന്നത് വെറും വാക്കല്ല. എനിക്ക് അതിന്റെ ലൊക്കേഷനില്‍ പോകാന്‍ കഴിഞ്ഞില്ല, പക്ഷെ അതിന്റെ ആല്‍ബം കാണുമ്പോള്‍ എനിക്ക് അത് മനസ്സിലായി. പുലിയായിട്ടു നേരിട്ട് മല്‍പിടുത്തം നടത്തുന്ന സീനുകളൊക്കെ അതില്‍ ഉണ്ടായിരുന്നു. മല്‍പിടുത്തം നടത്തുമ്പോള്‍ ചിലപ്പോള്‍ ഡ്യൂപ്പിനെ ഉപയോഗിച്ചിരിക്കാം. പക്ഷെ പുലിയുടെ തൊട്ടടുത്ത് തന്നെ മമ്മൂട്ടിയുണ്ടായിരുന്നു. ശരിക്കും മമ്മൂട്ടി ആ പുലിയുടെ മുന്‍പില്‍ തന്നെ നിന്ന് അഭിനയിച്ച സീനുകളൊക്കെ ആ ചിത്രത്തിലുണ്ടായിരുന്നു. ചിത്രം വലിയൊരു പ്രദര്‍ശന വിജയവും സ്വന്തമാക്കിയിരുന്നു’

shortlink

Related Articles

Post Your Comments


Back to top button