GeneralLatest NewsMollywood

ഈ ദിവസം മരണം വരെ സ്പെഷൽ: കാരണം പങ്കുവച്ച് പൃഥ്വിരാജ്

രാവിലെ, ഉറക്കമിളച്ച കണ്ണുകളോടെ ഞാനും സുപ്രിയയും എറണാകുളത്തെ കവിത തിയറ്ററിലേക്ക് ഫസ്റ്റ് ഡേ–ഫസ്റ്റ് ഷോ കാണാൻ പോയി. ജീവിതത്തിലെ ഏറ്റവും വലിയ സർപ്രൈസ് നൽകിക്കൊണ്ട് ലാലേട്ടനും ആ വലിയ ജനക്കൂട്ടത്തിനൊപ്പം ചേർന്നു.

കൊറോണ വൈറസ് വ്യാപനത്തിന്റെ ഫലമായി സമ്പൂര്‍ണ്ണ ലോക്ക് ഡൌണിലാണ് രാജ്യം. ഈ അവസരത്തില്‍ തന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ദിനമാണ് ’28 മാർച്ച് 2019 എന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. മോഹൻ‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ബ്രഹ്മാണ്ഡചിത്രം പ്രദർശനത്തിനെത്തിയിട്ട് ഒരു വർഷം തികയുകയാണ്. ആദ്യ സംവിധാനസംരംഭത്തിൽ ഒപ്പം നിന്നവരെയും നിലവിൽ ലോകം നേരിടുന്ന കോവിഡ് ഭീതിയും പരാമർശിച്ചുകൊണ്ടു ഹൃദയം തൊടുന്നകുറിപ്പ് പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. ‘ഒരു വർഷത്തിന് ഇപ്പുറം ലോകമെത്ര മാറിപ്പോയി,’ പൃഥ്വിരാജ് പറയുന്നു

ലൂസിഫറിന്റെ ഫസ്റ്റ്ഡേ–ഫസ്റ്റ് ഷോ കാണാനെത്തിയപ്പോൾ അപ്രതീക്ഷിതമായി മോഹൻലാലിനെ എറണാകുളം കവിത തിയറ്ററിൽ കണ്ടപ്പോള്‍ എടുത്ത ചിത്രം പങ്കുവച്ചായിരുന്നു പൃഥ്വിയുടെ ഓർമ പുതുക്കൽ. ”28 മാർച്ച് 2019 എന്റെ മരണം വരെ സ്പെഷൽ ആയിരിക്കും!” താരം കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം

കഴിഞ്ഞ വർഷം ഈ സമയത്ത് ലൂസിഫർ എല്ലാ പ്ലാറ്റ്ഫോമുകളിലും അപ്‌ലോഡ് ചെയ്ത്, എല്ലാം കൃത്യമല്ലേ എന്നു ഉറപ്പാക്കുകയായിരുന്നു. മൂന്നു മാസം നീണ്ട വിശ്രമമില്ലാത്ത പോസ്റ്റ് പ്രൊഡക്‌ഷൻ പണികളുടെ അവസാനമായിരുന്നു അത്. എന്റെ ഛായാഗ്രഹകൻ, ‍ഡയറക്ടോറിയൽ, എഡിറ്റ്, സൗണ്ട്, വിഷ്വൽ ഇഫക്ട്സ് ടീമുകളുടെ പരിപൂർണ സഹായമില്ലായിരുന്നുവെങ്കിൽ ഇത് സാധ്യമാകുമായിരുന്നില്ല. ഒരു വർഷത്തിന് ഇപ്പുറം ലോകമെത്ര മാറിപ്പോയി! ഞാനും 30 കിലോ ഭാരം കുറഞ്ഞിരിക്കുന്നു! ഏറെ വെല്ലുവിളികളുള്ള കാലമാണിത്. പ്രചോദനം നൽകുന്ന ഓർമകൾ തീർച്ചയായും ഈ സമയത്ത് ഏറെ പ്രധാന്യമർഹിക്കുന്നു.

അടുത്ത ദിവസം രാവിലെ, ഉറക്കമിളച്ച കണ്ണുകളോടെ ഞാനും സുപ്രിയയും എറണാകുളത്തെ കവിത തിയറ്ററിലേക്ക് ഫസ്റ്റ് ഡേ–ഫസ്റ്റ് ഷോ കാണാൻ പോയി. ജീവിതത്തിലെ ഏറ്റവും വലിയ സർപ്രൈസ് നൽകിക്കൊണ്ട് ലാലേട്ടനും ആ വലിയ ജനക്കൂട്ടത്തിനൊപ്പം ചേർന്നു. സിനിമയിൽ സാമാന്യം ദീർഘമായ യാത്രയായിരുന്നു എന്റേത്. പക്ഷേ, 28 മാർച്ച് 2019 എന്റെ മരണം വരെ സ്പെഷൽ ആയിരിക്കും! സുരക്ഷിതരായിരിക്കൂ സുഹൃത്തുക്കളേ!”

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി ജോർദ്ദാനിൽ കഴിയുകയാണ് പൃഥ്വിരാജ്. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ ഒട്ടേറെ നിയന്ത്രണങ്ങളോടെയാണ് ജോർദ്ദാനിൽ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. ഇതിനിടയിലും കോവിഡ് 19നതിരെയുള്ള ബോധവൽക്കരണ പരിപാടികളിൽ സമൂഹമാധ്യമങ്ങളിലൂടെ താരം സജീവമാണ്.

shortlink

Related Articles

Post Your Comments


Back to top button