CinemaGeneralLatest NewsMollywoodNEWS

’20 വര്‍ഷം പഴക്കമുള്ള ഈ ചിത്രം ഇപ്പോള്‍ തപ്പി എടുത്ത ആള്‍ക്ക് നന്ദി’; റിമി ടോമി പറയുന്നു

നിറം സിനിമ ഹിറ്റ് ആയ സമയം ആയിരുന്നു, ചാക്കോച്ചൻ എന്നാൽ പെൺപിള്ളേരുടെ ഹരം

ഗായികയായും നടിയായും അവതാരകയായും തിളങ്ങി നിൽക്കുന്ന താരമാണ് റിമി ടോമി. സോഷ്യൽ മീഡിയയിലും സജീവമായ താരം തന്റയെ പുതിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.  എന്നാൽ രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ സോഷ്യൽമീഡിയയിൽ പഴയ ചിത്രങ്ങളുടെ കുത്തിപൊക്കലുകൾ വീണ്ടും തുടങ്ങിരിക്കുകയാണ്. അത്തരത്തിൽ ഒരു പഴയ ചിത്രം ഇപ്പോള്‍ ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുകയാണ് റിമി ടോമി.

 

20 വര്‍ഷം പഴക്കമുള്ള ഈ ചിത്രം ഇപ്പോള്‍ തപ്പി എടുത്ത ആള്‍ക്ക് നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിറം സിനിമ ഹിറ്റ് ആയ സമയം ആയിരുന്നു, ചാക്കോച്ചൻ എന്നാൽ പെൺപിള്ളേരുടെ ഹരം, അങ്ങനെയുള്ളൊരു സമയത്ത് ആരാധനയോടെ ഓട്ടോഗ്രാഫിനായി നിൽക്കുന്ന ഞാൻ എന്നും ചിത്രത്തോടൊപ്പം റിമി കുറിച്ചിരിക്കുകയാണ്. ഈ ചിത്രം അന്ന് പത്രത്തിൽ വന്നപ്പോള്‍ പാല അൽഫോൻസാ കോളേജിൽ താൻ സ്റ്റാര്‍ ആയി മാറിയെന്നും ഇന്നലെ ചാക്കോച്ചനാണ് ഈ ചിത്രം തനിക്ക് അയച്ച് തന്നതെന്നും താരം കുറിച്ചു.

നായകനൊപ്പം ഒരു നിമിഷം, കലോത്സവത്തിൽ ഉദ്ഘാടനത്തിനായെത്തിയ നടൻ കുഞ്ചാക്കോ ബോബനെ കലോത്സവത്തിനെത്തിയ വിദ്യാർ‍ഥിനികള്‍ ഓട്ടോഗ്രാഫിനായി വളഞ്ഞപ്പോള്‍ എന്ന അടിക്കുറിപ്പുമായുള്ളതാണ് റിമി പങ്കുവെച്ചിരിക്കുന്ന ചിത്രം

shortlink

Related Articles

Post Your Comments


Back to top button