CinemaGeneralHollywoodLatest NewsNEWS

കോവിഡ്-19; ഹോളിവുഡ് നടൻ ഹാങ്ക്സും ഭാര്യയും ഇനി സാധാരണ ജീവിതത്തിലേയ്ക്ക്

കൊവിഡ് 19 സ്ഥിരീകരിച്ച ഹോളിവുഡ് താരം ടോം ഹാങ്ക്സും അദ്ദേഹത്തിന്റെ ഭാര്യ റീത്ത വിൽസണും ആശുപത്രി വിട്ടു

കൊവിഡ് 19 ന്റെ അതിജീവനപാതയിലാണ് ലോകം മുഴുവൻ. കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ചത് ഹോളിവുഡ് സിനിമ ലോകത്തെയാണ്. പല താരങ്ങൾക്കും വൈറസ് ബാധയേറ്റിരുന്നു. മുൻകരുതൽ എന്ന നിലയിൽ പല താരങ്ങളും സ്വയം ഐസൊലേഷനിൽ പോകുകയും ചെയ്തിരുന്നു. ഇപ്പോഴിത ഹോളിവുഡിൽ നിന്ന് നല്ല വാർത്തയാണ് പുറത്തു വരുന്നത്.

കൊവിഡ് 19 സ്ഥിരീകരിച്ച ഹോളിവുഡ് താരം ടോം ഹാങ്ക്സും അദ്ദേഹത്തിന്റെ ഭാര്യ റീത്ത വിൽസണും ആശുപത്രി വിട്ടു. കൂടതെ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങുകയും ചെയ്തിട്ടുണ്ട്. തങ്ങൾ വീട്ടിലേ്ക്ക് മടങ്ങി എത്തിയിരിക്കുകയാണെന്നും താരം ട്വീറ്റ് ചെയ്തു. കൂടാതെ ഹോം ഐസൊലേഷനിൽ ആയിരിക്കുമെന്നും സമൂഹിക അകലം സൂക്ഷിക്കുമെന്നും ടോം ട്വിറ്റ് ചെയ്തിട്ടുണ്ട്. തനിയ്ക്കും ഭാര്യയ്ക്കും വേണ്ടി പ്രാർഥിച്ചവർക്കും ഒപ്പം നിന്ന എല്ലാവർക്കും ഈ അവസരത്തിൽ നിന്ദി പറയുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button