BollywoodCinemaGeneralLatest NewsNEWS

‘ഞാന്‍ ഇന്ന് ഈ നിലയിൽ നിൽക്കുന്നതിന്റെ കാരണം ഇന്ത്യയിലെ ജനങ്ങളും അവരുടെ പണവുമാണ്’ ; കൊറോണ ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകി ബോളിവുഡ് താരം കാര്‍ത്തിക് ആര്യന്‍

ബോളിവുഡ് താരം അക്ഷയ് കുമാറാണ് പ്രധാനമന്ത്രിയുടെ കൊറോണ ദുരിതാശ്വാസനിധിയിലേക്ക്   ആദ്യം സംഭാവനയുമായി രംഗത്തുവന്നത്

പ്രധാനമന്ത്രിയുടെ കൊറോണ ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കുമെന്ന് ബോളിവുഡ് നടന്‍ കാര്‍ത്തിക് ആര്യന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഞാന്‍ ഇന്ന് ആരാണോ, നേടിയ പണം എത്രയാണോ അതു മുഴുവന്‍ ഇന്ത്യയിലെ ജനങ്ങള്‍ കാരണമുണ്ടായതാണ്. നിങ്ങളോരോരുത്തരും നിങ്ങളാല്‍ കഴിയുന്ന വിധം സംഭാവന നല്‍കണമെന്നും താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

‘ഒരു രാജ്യത്തെ ജനങ്ങള്‍ എന്ന നിലയില്‍ നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്. ഞാന്‍ ഇന്ന് ആരാണോ, നേടിയ പണം എത്രയാണോ അതു മുഴുവന്‍ ഇന്ത്യയിലെ ജനങ്ങള്‍ കാരണമുണ്ടായതാണ്. അതിനാല്‍ തന്നെ കേന്ദ്ര കൊറോണ ഫണ്ടിലേക്ക് ഒരു കോടി രൂപ നല്‍കാന്‍ തയ്യാറാണ്. നിങ്ങളോരോരുത്തരും നിങ്ങളാല്‍ കഴിയുന്ന വിധം സംഭാവന നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു.’ കാര്‍ത്തിക് ആര്യന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ബോളിവുഡ് താരം അക്ഷയ് കുമാറാണ് പ്രധാനമന്ത്രിയുടെ കൊറോണ ദുരിതാശ്വാസനിധിയിലേക്ക്   ആദ്യം സംഭാവനയുമായി രംഗത്തുവന്നത് . 25 കോടി രൂപയാണ് അദ്ദേഹം സംഭാവന നൽകിയത്.

shortlink

Related Articles

Post Your Comments


Back to top button