CinemaGeneralLatest NewsMollywoodNEWS

അമ്മയ്ക്ക് പാടിക്കൊടുത്ത പാട്ടിന്റെ ഓര്‍മകൾ പങ്കുവച്ച് സംഗീതസംവിധായകൻ ഇഷാന്‍ ദേവ്

ഫോര്‍ ദി പീപ്പിൾ എന്ന ചിത്രത്തിലെ 'ലജ്ജാവതി' എന്ന ഗാനത്തിലൂടെയാണ് പിന്നണി ഗായകരായി ഇഷാനും ജാസിഗിഫ്റ്റും ഒന്നിച്ചത്

തെന്നിന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന സം​ഗീതജ്ഞനും ഗായകനുമാണ് ഇഷാൻ ദേവ്. ജാസി ഗിഫ്റ്റിനൊപ്പമുള്ള സംഗീതയാത്രകളാണ് ഇഷാന്‍ ദേവിനെ സിനിമാ മേഖലയിലേക്ക് എത്തിച്ചത്. ഫോര്‍ ദി പീപ്പിൾ എന്ന ചിത്രത്തിലെ ‘ലജ്ജാവതി’ എന്ന ഗാനത്തിലൂടെയാണ് പിന്നണി ഗായകരായി ഇഷാനും ജാസിഗിഫ്റ്റും ഒന്നിച്ചത്.

പിന്നീട് തമിഴിലേക്കും കന്നടയിലേക്കും ചുവടുവച്ച താരത്തിന്റെ സം​ഗീത ജീവിതം സൂപ്പര്‍ ഹിറ്റായി മാറുകയും ചെയ്തു. ഇപ്പോഴിതാ തന്റെ സംഗീത ജീവിതത്തിലേക്ക് കടക്കുമ്പോൾ അമ്മയ്ക്ക് ഇഷ്ടമുള്ളതും പാടിക്കൊടുത്തതുമായ പാട്ടിന്റെ ഓര്‍മകൾ പങ്കുവയ്ക്കുകയാണ് ഇഷാന്‍ ദേവ്. ഫേസ്ബുക്കില്‍ പങ്കുവച്ച് വീഡിയോക്കൊപ്പം ഒരു കുറിപ്പും ഇഷാന്‍ പങ്കുവയ്ക്കുന്നുണ്ട്

കുറിപ്പിന്റെ പൂർണരൂപം……………………………

കനകമുന്തിരികള്‍ … 20 വര്ഷം മുമ്‌പേ മരിക്കുന്നത് വരെ എന്റെ അമ്മ എന്റെ പാട്ടുകള്‍ ടിവി യിലോ, കാസറ്റില്ലോ ,ഒന്നും കേട്ടിട്ടില്ല. കുട്ടിക്കാലത്തു പാട്ടുകാരനായി നടക്കുന്ന എന്നോട് ‘അമ്മ പാടാന്‍ പറയുന്ന പാട്ടുകളില്‍ ഒന്ന് ചന്ദന മണിവാതില്‍, മഞ്ചുമാസപ്പക്ഷി, പിന്നെ ഈ ഗാനവും. ആദ്യ ഫാന്‍ അമ്മയാണ്.എല്ലാ പാട്ടുകളും ‘അമ്മ കേള്‍ക്കുന്നുണ്ടാകും അതൊരു വിശ്വാസം. അമ്മക്കായ് നാലുവരി… എന്ന് ഇഷാന്‍ കുറിക്കുന്നു.

shortlink

Post Your Comments


Back to top button