CinemaGeneralLatest NewsMollywoodNEWS

‘ഏത് കളി ; സെല്‍ഫ് ട്രോളുമായി ബിഗ് ബോസ് തരം ജസ്ല മാടശ്ശേരി

2017 ഐഎഫ്എഫ്‌കെ വേദിയില്‍ ഫ്രീ തിങ്കേഴ്‌സ് ഫോറം സംഘടിപ്പിച്ച ഒരു ഫ്‌ളാഷ് മോബിന് നേതൃത്വം നല്‍കിയതിലൂടെയാണ് ജസ്ല ആദ്യമായി സോഷ്യല്‍ മീഡിയാ ചര്‍ച്ചകളിലേക്ക് എത്തുന്നത്

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസിലെത്തിയ മത്സരാര്‍ഥിയായിരുന്നു ജസ്ല മാടശ്ശേരി. ഷോയിൽ ജസ്ല ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കിയത് മറ്റൊരു മത്സരാര്‍ഥിയായിരുന്ന ഡോ. രജിത് കുമാറുമായിട്ടായിരുന്നു. എന്നാൽ സോഷ്യൽമീഡിയിലടക്കം പവനുമായി ജസ്ല നടത്തിയ പ്രശ്‌നത്തിന്റെ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ തന്റെ വൈറലായ വീഡിയോ ജസ്ല തന്നെ വീണ്ടും അനുകരിക്കാന്‍ ശ്രമിക്കുക്കുകയാണ്. ടിക് ടോകിലൂടെയാണ് ജസ്ല ഈ വീഡിയോ ചെയ്തിരിക്കുന്നത്.  ‘ഏത് കളി ; എല്ലാവരും ചെയ്യുന്നത് കണ്ടപ്പോ, എനിക്കും ഒരു പൂതി, സെല്‍ഫ് ട്രോള്‍’ എന്നു പറഞ്ഞാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ ഇതിനോടകംതന്നെ രണ്ട് മില്ല്യണിലധികം ആളുകള്‍ കണ്ടുകഴിഞ്ഞിരിക്കുകാണ്.

2017 ഐഎഫ്എഫ്‌കെ വേദിയില്‍ ഫ്രീ തിങ്കേഴ്‌സ് ഫോറം സംഘടിപ്പിച്ച ഒരു ഫ്‌ളാഷ് മോബിന് നേതൃത്വം നല്‍കിയതിലൂടെയാണ് ജസ്ല ആദ്യമായി സോഷ്യല്‍ മീഡിയാ ചര്‍ച്ചകളിലേക്ക് എത്തുന്നത്. പിന്നീട്  മതത്തിലെയും സമൂഹത്തിലെയും പുരുഷാധിപത്യത്തെ എതിര്‍ത്തുമാണ് ജസ്ല സമീപകാലത്ത് ശ്രദ്ധ നേടിയത്. ‘എസ്സെന്‍സ് ഗ്ലോബല്‍’ പോലെയുള്ള യുക്തിവാദ വേദികളില്‍ ജസ്ല നടത്തിയ പ്രസംഗങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. തൊഴിലെടുക്കുന്ന സ്ത്രീകളെ മോശമായി പരാമര്‍ശിച്ച ഇസ്ലാമിക പ്രഭാഷകന്‍ മുജാഹിദ് ബാലുശ്ശേരിക്കെതിരെയും തന്നെ മോശമായി പരാമര്‍ശിച്ച ഫിറോസ് കുന്നംപറമ്പിലിനെതിരെയുമൊക്കെ ജസ്ല നടത്തിയ പ്രതികരണങ്ങള്‍ സോഷ്യൽ മീഡിയിൽ വലിയ ചർച്ച വിഷയമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button