CinemaGeneralLatest NewsNEWS

പ്രഭാസാണ് താരം, വാഴ്ത്തിപ്പാടി ആരാധകർ; കൊറോണ പോരാട്ടത്തിനായി 4കോടി സംഭാവന നൽകിയതിന് പിന്നാലെ വീണ്ടും വൻതുക നൽകി

4 കോടിയിൽ 3 കോടിയും പ്രധാനമന്ത്രിയുടെ ദേശീയ ദുരന്ത നിവാരണ ഫണ്ടിലേക്കുള്ളതാണ്

സിനിമയിൽ മാത്രമല്ല ജീവിതത്തിലും താനൊരു സൂപ്പർ ഹീറോയാണെന്ന് തെളിയിക്കുകയാണ് പ്രഭാസ്,

 

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരം സന്നദ്ധ പ്രവർത്തികളിലും മുന്നിലാണെന്ന് ഇതിന് മുൻപും തെളിയിച്ചതാണ്.

കോവിഡ് പോരാട്ടത്തിനായി 4 കോടി നൽകിയതിന് പിന്നാലെയാണ് താരം വീണ്ടും സഹായഹസ്തവുമായെത്തുന്നത് എന്നതും ഏറെ ശ്രദ്ധേയമാണ്.

വീണ്ടും 50 ലക്ഷം കൂടിയാണ് താരം നൽകുന്നത്, ആദ്യം നല്കിയ 4 കോടിയിൽ 3 കോടിയും പ്രധാനമന്ത്രിയുടെ ദേശീയ ദുരന്ത നിവാരണ ഫണ്ടിലേക്കുള്ളതാണ്. ബാക്കി 50 ലക്ഷം വീതം തെലങ്കാന-ആന്ധ്ര സർക്കാരുകളുടെ ദുരിതാശ്വാസ നിധിയിലേക്കാണ് താരം നൽകിയത്.

shortlink

Related Articles

Post Your Comments


Back to top button