CinemaGeneralLatest NewsMollywoodNEWS

എന്റെ ഫോട്ടോ കുത്തിപ്പൊക്കാൻ ആരുടെ സഹായവും വേണ്ട; സ്വയം ട്രോളി പിഷാരടി

ഇപ്പോ ഇങ്ങനെ ഇരുന്ന് ഒരു ഫോട്ടോ ഇടാവോ

ഇന്ന് കുറച്ചുദിവസങ്ങലായി തുടരുന്ന ലോക്ക് ഡൗൺ കാലത്ത് സോഷ്യല്‍ മീഡിയയില്‍ കുത്തിപ്പൊക്കല്‍ തരംഗമാവുമ്പോൾ തന്റെ പഴയകാല ചിത്രം രമേഷ് പിഷാരടിയും പങ്കുവച്ചു.

ഇതിൽ ചിത്രത്തിനൊപ്പം നടന്‍ കുറിച്ച അടിക്കുറിപ്പാണ് ശ്രദ്ധേയമായിരിക്കുന്നത്, തന്റെ ചിത്രങ്ങള്‍ കുത്തിപ്പൊക്കാനായി വരുന്നവര്‍ക്കുളള മറുപടിയുമായിട്ടാണ് പിഷാരടി ഇത്തവണ എത്തിയിരിക്കുന്നത്, തന്റെ ചിത്രം കുത്തിപ്പൊക്കാന്‍ തനിക്കാരുടെയും സഹായം വേണ്ടെന്നാണ് പിഷാരടി പറയുന്നത്.

എല്ലാ കുത്തിപ്പൊക്കലുകാര്‍ക്കും സമര്‍പ്പിക്കുന്നു എന്നും ഫോട്ടോ പോസ്റ്റ് ചെയ്തതിനൊപ്പം നടന്‍ കുറിച്ചിരുന്നു. പിഷാരടിയുടെ പോസ്റ്റിന് പിന്നാലെ ചിത്രത്തിന് താഴെ കമന്റുകളുമായി ആരാധകര്‍ എത്തിയിട്ടുണ്ട്. ഇപ്പോ ഇങ്ങനെ ഇരുന്ന് ഒരു ഫോട്ടോ ഇടാവോ എന്നാണ് ഒരാള്‍ കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button