BollywoodCinemaGeneralLatest NewsNEWS

കൊറോണ കാലത്ത് ധനസഹായം നൽകുന്നില്ല; ഷാരൂഖ് ഖാനെതിരെ സോഷ്യൽ മീഡിയ; ഇന്നേവരെയുള്ള സഹായങ്ങളുടെ വിവരങ്ങളുമായി ആരാധകരും

സ്റ്റോപ്പ് നെഗറ്റിവിറ്റി എഗെന്‍സ്റ്റ് എസ്ആര്‍കെ

ഇന്ന് കോവിഡ് 19 മഹാമാരി ലോകം മുഴുവന്‍ പടരുന്ന സാഹചര്യത്തില്‍ രാജ്യം 21 ദിവസത്തേക്ക് പൂര്‍ണമായും ലോക്ഡൗണ്‍ ചെയ്തിരിക്കുകയാണ്, ഈ പ്രതിസന്ധി ഘട്ടത്തില്‍ ബോളിവുഡ് താരങ്ങളും തെന്നിന്ത്യന്‍ താരങ്ങളും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും സിനിമയിലെ ദിവസവേതനക്കാര്‍ക്കും സഹായധനം പ്രഖ്യാപിച്ച് എത്തിയിട്ടുണ്ട്.

പക്ഷേ എന്നാല്‍ എന്തുകൊണ്ടാണ് ഷാരൂഖ് ഖാന്‍ ഇതുവരെ ഒരു സഹായവും നല്‍കാത്തത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്, എന്തുകൊണ്ടാണ് ഈ പ്രതിസന്ധി ഘട്ടത്തില്‍ നിശബ്ദത പാലിക്കുന്നത് എന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു, അതേസമയം, ഷാരൂഖ് ഖാനെതിരെയുള്ള നെഗറ്റിവിറ്റി നിര്‍ത്തണം എന്നാണ് ഷാരൂഖ് ആരാധകര്‍ പറയുന്നത്.

എന്നാൽ ”സ്റ്റോപ്പ് നെഗറ്റിവിറ്റി എഗെന്‍സ്റ്റ് എസ്ആര്‍കെ” ഹാഷ്ടാഗുകളാണ് ട്വിറ്ററില്‍ ട്രെന്‍ഡിംഗാവുന്നത്. ഷാരൂഖ് ഖാന്‍ ഇതുവരെ നടത്തിയിട്ടുള്ള ദാനധര്‍മ്മങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ആരാധകരുടെ ട്വീറ്റുകള്‍.

https://twitter.com/shahrukhdevdas/status/1244150271003054080

shortlink

Related Articles

Post Your Comments


Back to top button