CinemaGeneralLatest NewsMollywoodNEWS

സോഷ്യൽ മീഡിയയിൽ ചിരി പടർത്തി അയ്യപ്പനും കോശിയും ചിത്രത്തിന്റെ തെലുങ്ക് ട്രോൾ ട്രെയിലർ

തെലുങ്കിൽ കോശിയുടെ റോളിലാണ് റാണ ദഗുബാട്ടി എത്തുന്നത്

മലയാളത്തിൽ സൂപ്പർ ഹിറ്റായ അയ്യപ്പനും കോശിയും തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ഇപ്പോഴിതാ വാർത്ത പുറത്ത് വന്നതിന് പിന്നാലെ തന്നെ ചിത്രത്തിന്റയെ ട്രെയിലറും മലയാളി ട്രോളന്മാർ പുറത്തിറക്കിരിക്കുകയാണ്. അമ്പരപ്പിക്കുന്ന എഡിറ്റിങ് മികവാണ് വിഡിയോയുടെ പ്രത്യേകത. നന്ദമുറി ബാലകൃഷ്ണ, റാണ ദഗുബാട്ടി എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നതെന്ന് പ്രഖ്യാപിച്ചിരുന്നു. ട്രോൾ ട്രെയിലറിലും ഇവരാണ് താരങ്ങൾ. ഒപ്പം വൈറലായ പാട്ടിന് ചുവട് വച്ച് സണ്ണി ലിയോണും എത്തുന്നു.

തെലുങ്കിൽ കോശിയുടെ റോളിലാണ് റാണ ദഗുബാട്ടി എത്തുന്നത്. നടൻ ഇതിനോടകം കരാർ ഒപ്പിട്ടു കഴിഞ്ഞു എന്നാണ് വാർത്തകൾ. അയ്യപ്പൻ നായരുടെ റോളിലേക്ക് നിർമാതാക്കൾ‌ പരിഗണിക്കുന്നത് നന്ദമുറി ബാലകൃഷ്ണ എന്ന ബാലയ്യയെയാണ്.

shortlink

Related Articles

Post Your Comments


Back to top button