BollywoodGeneralLatest News

ബാറ്റ്മാനെ പോലെ മുഖം മൂടി ധരിച്ച് കറുത്ത മാസ്‌ക്ക് അണിഞ്ഞു ഭക്ഷണം എത്തിച്ച് യുവനടന്‍; കയ്യടിച്ച് സോഷ്യല്‍ മീഡിയ

'അഞ്ചാം നമ്പര്‍ പെട്രോള്‍ പമ്പിനടുത്ത് ഭക്ഷണം ആവശ്യമുണ്ട്, വേറെയാരെങ്കിലും അവിടെയുണ്ടോ? ചെറുത് വലുത് എന്നില്ല, എല്ലാം ചെയ്യുക

കൊവിഡ് 19 വ്യാപനത്തിന്റെ ഘട്ടത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനോട് സഹകരിച്ചു കൊണ്ട് എല്ലാവരും വീടുകളിൽ തന്നെ കഴിയുകയാണ്. ആരും പുറത്തിറങ്ങരുതെന്ന കർശന നിർദ്ദേശമുള്ള ഈ ഘട്ടത്തില്‍ പട്ടിണിയിലായവര്‍ക്ക് ഭക്ഷണം നല്‍കി മാതൃകയാവുകയാണ് ബോളിവുഡ് നടന്‍ അലി ഫസല്‍.

ബാറ്റ്മാനെ പോലെ മുഖം മൂടി ധരിച്ച് കറുത്ത മാസ്‌ക്ക് അണിഞ്ഞുകൊണ്ട് ഭക്ഷണം കൊടുക്കാനായി എത്തിയ താരത്തിന്റെ ചിത്രം വൈറല്‍. ‘അഞ്ചാം നമ്പര്‍ പെട്രോള്‍ പമ്പിനടുത്ത് ഭക്ഷണം ആവശ്യമുണ്ട്, വേറെയാരെങ്കിലും അവിടെയുണ്ടോ? ചെറുത് വലുത് എന്നില്ല, എല്ലാം ചെയ്യുക’ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനൊപ്പം താരം കുറിച്ചു.

‘ദൈവം നിങ്ങളെ രക്ഷിക്കും, നല്ല കാര്യം, സുരക്ഷിതനായിരിക്കുക എന്നിങ്ങനെയുള്ള കമൻഡുകളുമായി നിരവധി പേര്‍ താരത്തിനു അഭിനന്ദനം നേരുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button