CinemaGeneralKollywoodLatest NewsNEWS

നിങ്ങള്‍ക്ക് വലിയൊരു ഹൃദയമുണ്ട് ; സുമതലയെ അഭിനന്ദിച്ച് ഖുശ്ബുവിന്റെ ട്വീറ്റ്

കൊവിഡിനെതിരെ പോരാടാൻ ജനങ്ങളോട് പ്രധാനമന്ത്രി സഹകരണം ആവശ്യപ്പെട്ടിരുന്നു.

ലോകം മുഴുവൻ കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ്. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി ഇന്ത്യയിൽ ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുകയും ചെയ്‍തിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ റിലീഫ് ഫണ്ടിലേക്ക് തന്റെ എംപി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ സംഭാവന ചെയ്തിരിക്കുകയാണ് നടിയും എംപിയുമായ സുമലത. സുമലതയുടെ ഈ പ്രവർത്തിയെ അഭിനന്ദിച്ച് ഇപ്പോൾ രംഗത്തെത്തിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവും നടിയുമായ ഖുശ്‍ബു. ട്വീറ്ററിലൂടെയാണ് ഖുശ്‍ബു സുമലതയെ അഭിനന്ദിച്ചിരിക്കുന്നത്.

‘നിങ്ങള്‍ക്ക് വലിയൊരു ഹൃദയമുണ്ട്, നിങ്ങളൊരു മാതൃകയാവുകയാണ്, എന്ന സന്ദേശത്തോടെയാണ് ഖുശ്ബു ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഒപ്പം ഖുശ്‍ബുവിന് നന്ദി പറഞ്ഞ് സുമലതയും രംഗത്ത് എത്തി. എംപി ഫണ്ടില്‍ നിന്നുള്ള പണമാണ്. ഒരു തരത്തിലുള്ള നിര്‍ബന്ധത്തിന്റെയും രാഷ്‍ട്രീയത്തിന്റെയും പുറത്തല്ല പണം നല്‍കിയത്. സമൂഹജീവി എന്ന നിലയില്‍ ചെയ്യേണ്ട കാര്യം മറക്കാതിരിക്കുകയെന്നും സുമലത പറഞ്ഞു.

കൊവിഡിനെതിരെ പോരാടാൻ ജനങ്ങളോട് പ്രധാനമന്ത്രി സഹകരണം ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി സിറ്റിസണ്‍ അഷ്വറൻസ് ആന്റ് റിലീഫ് ഇൻ എമര്‍ജൻസി സിറ്റുവേഷൻ ഫണ്ടും (പിഎം കെയര്‍ ) പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button