CinemaGeneralMollywoodNEWS

ദുബായില്‍ വച്ചാണ് ശ്രീനിയേട്ടന്‍ അത് കേട്ടത് എന്നിട്ട് എടുത്തടിച്ചത് പോലെ പറഞ്ഞത് ഇതാണ്: ലാല്‍ ജോസ്

.അന്ന് ആ ഡോക്യുമെന്ററി ചെയ്തപ്പോൾ തന്നെ ബിജി ബാലിന് ഒരു സിനിമ കൊടുക്കണമെന്ന് എന്റെ മനസ്സിലുണ്ടായിരുന്നു

ബിജി ബാല്‍ എന്ന സംഗീത സംവിധായകന്‍ മലയാള സിനിമയിലെ വലിയ പ്രതീക്ഷ ആണെന്ന് സംവിധായകന്‍ ലാല്‍ ജോസ്. തന്നോടപ്പം അറബിക്കഥ എന്ന സിനിമയില്‍ വര്‍ക്ക് ചെയ്ത അനുഭവം പറഞ്ഞു കൊണ്ടായിരുന്നു ബിജി ബാലിന്റെ സംഗീതത്തിലെ കഴിവിനെക്കുറിച്ച് ലാല്‍ ജോസ് മനസ്സ് തുറന്നത്.

ലാല്‍ ജോസിന്‍റെ വാക്കുകള്‍

ഖത്തർ ഗവൺമെന്റിനു വേണ്ടി ചെയ്ത ഒരു ഡോക്യുമെൻററിയുടെ ഭാഗമായാണ് ബിജി ബാലുമായി ആദ്യമായി ഒന്നിച്ചത് .ബിജിബാൽ അന്ന് പുതുമുഖമായിരുന്നു. എന്റെ ഒരു സുഹൃത്ത് വഴിയാണ് ഞാൻ ബിജി ബാലിനെ പരിചയപ്പെടുന്നത് .അന്ന് ആ ഡോക്യുമെന്ററി ചെയ്തപ്പോൾ തന്നെ ബിജി ബാലിന് ഒരു സിനിമ കൊടുക്കണമെന്ന് എന്റെ മനസ്സിലുണ്ടായിരുന്നു. അങ്ങനെ ഞാൻ നൽകിയ സിനിമയാണ് ‘അറബിക്കഥ’. ആ സിനിമയിലെ ഹിറ്റ് ഗാനമായ ‘ചോര വീണ മണ്ണിലെ’ എന്ന ഹിറ്റ് വിപ്ലവ ഗാനം ശ്രീനിയേട്ടൻ കേൾക്കുന്നത് ദുബായിൽ വെച്ചാണ്. പാട്ട് കേട്ട ശേഷം ശ്രീനിയേട്ടന്‍ പറഞ്ഞത് ‘നീ ഇത് പോലെയുള്ള അദ്ഭുത പ്രതിഭകളെ എവിടുന്ന് തപ്പി കൊണ്ട് വരുന്നെടാ’ എന്നായിരുന്നു. ആ സിനിമയിലെ ഓരോ ഗാനങ്ങളും അത്ര ഹൃദ്യമാണ്. ബിജിബാല്‍ മാജിക് ആണ് അതിനു പിന്നില്‍. ‘തിരികെ വരുമെന്ന വാര്‍ത്ത കേള്‍ക്കാന്‍’ എന്ന ഗാനം പ്രവാസികളുടെ ദേശീയ ഗാനമായി ഇന്നും നിറഞ്ഞു നില്‍ക്കുന്നുണ്ട്

shortlink

Related Articles

Post Your Comments


Back to top button