BollywoodGeneralLatest News

രണ്‍ബീറിനോട് ‘നോ’പറയാന്‍ കാരണം വെളിപ്പെടുത്തി വിവാദനായിക

രണ്‍ബീര്‍ കപൂറാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. ചിത്രത്തിലെ നായികയായി ആദ്യം പരി​ഗണിച്ചിരുന്നത് കങ്കണയെ ആയിരുന്നു.

ബോളിവുഡിലെ വിവാദ നായികയാണ് കങ്കണ റണാവത്ത്. നിലപാടുകളും അഭിപ്രായങ്ങളും തുറന്നു പറയുന്നതിന്റെ പേരില്‍ വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന താരം ഇപ്പോള്‍ ചര്ച്ചയാകുന്നത് ചില വെളിപ്പെടുത്തലുകളിലൂടെയാണ്. ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ബയോപിക്ക് സഞ്ജു വലിയ വിജയമായിരുന്നു. രണ്‍ബീര്‍ കപൂറാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്. ചിത്രത്തിലെ നായികയായി ആദ്യം പരി​ഗണിച്ചിരുന്നത് കങ്കണയെ ആയിരുന്നു. ചിത്രത്തില്‍ അഭിനയിക്കണം എന്ന ആവശ്യവുമായി രണ്‍ബീര്‍ തന്റെ വീട്ടില്‍ വന്നെന്നും എന്നാല്‍ താന്‍ നോ പറയുകയായിരുന്നു എന്നുമാണ് കങ്കണയുടെ വെളിപ്പെടുത്തല്‍.

‘സഞ്ജുവിലെ കഥാപാത്രവുമായി രണ്‍ബീര്‍ കപൂര്‍ എന്റെ വീട്ടിലെത്തി. എന്നാല്‍ കഥാപാത്രം എനിക്ക് അത്ര ഇഷ്ടമായില്ല. ചിത്രത്തില്‍ എനിക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അതുകൊണ്ട് രണ്‍ബീറിനോട് നോ പറഞ്ഞു. ചിന്തിച്ചു നോക്കൂ മറ്റേത് നടിക്കാണ് നോ പറയാന്‍ സാധിക്കുക’.- കങ്കണ പറഞ്ഞു. കൂടാതെ സുല്‍ത്താനിലേക്കും തന്നെ വിളിച്ചിരുന്നുവെന്നും ആ അവസരം ഉപേക്ഷിച്ചതിനു പിന്നാലെ ആദിത്യ ചോപ്ര എന്നെ വിളിച്ച്‌ ഒരിക്കലും ഒരുമിച്ച്‌ വര്‍ക്ക് ചെയ്യില്ലെന്ന് പറഞ്ഞതായും താരം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button