CinemaGeneralLatest NewsMollywoodNEWS

‘നിങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഗാനങ്ങള്‍ പറഞ്ഞാൽ ഞാൻ പാടി തരും’ ; ഹോം ക്വാറന്‍റൈനില്‍ നടി മീര നന്ദൻ

ലോക് ഡൗൺ തങ്ങളുടെ ഇഷ്ടവിനോദങ്ങള്‍ക്കായി മാറ്റിവെക്കുകയാണ് താരങ്ങൾ

മലയാള സിനിമയിലെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മീര നന്ദന്‍. അഭിനയം മാത്രമല്ല അവതരണവും ആലാപനവുമൊക്ക തനിക്ക് വഴങ്ങുമെന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചിരുന്നു. എന്നാൽ സിനിമയിൽ സജീവമായി മുന്നേറുന്നതിനിടയിലായിരുന്നു ദുബായില്‍ ആര്‍ ജെയായി താരം ജോലിക്ക് പോയിരുന്നത്. സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ ലോക് ഡൗൺ തങ്ങളുടെ ഇഷ്ടവിനോദങ്ങള്‍ക്കായി മാറ്റിവെക്കുകയാണ് താരങ്ങൾ.  അതിനിടയിലാണ് തന്റെ പാട്ടുകള്‍ പൊടിതട്ടിയെടുക്കാന്‍ മീരയും തീരുമാനിച്ചത്. നിങ്ങള്‍ ആവശ്യപ്പെടുന്ന ഗാനങ്ങളുമായി താനെത്തുമെന്ന് വ്യക്തമാക്കിയുള്ള പോസ്റ്റുമായാണ് താരം എത്തിയിട്ടുള്ളത്. പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായ എത്രയോ ജന്മമായ് എന്ന പാട്ട് പാടുന്ന വീഡിയോയാണ് മീര ഇപ്പോൾ പോസ്റ്റ് ചെയ്തിട്ടുള്ളത്.

 

എന്‍റെ ഹോം ക്വാറന്‍റൈനില്‍ ഞാന്‍ സംഗീത യാത്രയില്‍ ആണ്. നിങ്ങള്‍ക്ക് കേള്‍ക്കാന്‍ ആഗ്രഹമുള്ള ഗാനങ്ങള്‍ പറഞ്ഞാൽ ഞാൻ പാടി തരും. വലിയ ഗായികയെന്നും അല്ല. ചെറിയ തെറ്റുകൾ നിങ്ങള്‍ ക്ഷമിക്കണം. നിങ്ങൾക്ക് നിങ്ങളുടെ പ്രിയപ്പെട്ട ഗാനം (തമിഴ് / ഹിന്ദി) അഭിപ്രായമിടാം, എന്‍റെ അടുത്ത വീഡിയോയിൽ നിങ്ങൾക്കായി ഞാൻ പാടും, ഇതായിരുന്നു മീരയുടെ കുറിപ്പ്. നിരവധി പേരാണ് വീഡിയോയ്ക്ക് കീഴില്‍ അഭിപ്രായം പങ്കുവെച്ച് എത്തിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments


Back to top button