BollywoodCinemaLatest News

കൊറോണ; പിഎം കെയര്‍സ് ഫണ്ടിനെ ഒഴിവാക്കി മറ്റുള്ളവക്ക് സഹായധനം; ബോളിവുഡ് താരങ്ങൾക്കെതിരെ രൂക്ഷ വിമർശനം

പിഎം കെയര്‍സ് ഫണ്ടിനെ ഒഴിവാക്കി യൂണിസെഫിന് നല്‍കിയത് പബ്ലിസിറ്റിക്ക് വേണ്ടിയല്ലേ” എന്നാണ് വിമര്‍ശകര്‍

 

ലോകമെങ്ങും പടരുന്ന കോവിഡ് 19 പ്രതിസന്ധിക്കിടെ യൂണിസെഫിനും ഗിവ് ഇന്ത്യ അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് സെയ്ഫ് അലി ഖാനും കരീന കപൂറും സഹായധനം പ്രഖ്യാപിച്ചിരുന്നു,

എന്നാല്‍ പിഎം കെയര്‍സ് ഫണ്ടിലേക്ക് സഹായമൊന്നും ഇരുവരും പ്രഖ്യാപിച്ചിട്ടില്ല, ഇതോടെ സെയ്ഫിനും കരീനക്കുമെതിരെ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്നത്.

സഹായം ആവശ്യമുള്ള ഈ സമയത്താണ് നമ്മളെല്ലാവരും ഒത്തുച്ചേര്‍ന്ന് സഹായിക്കേണ്ടതെന്നാണ് കരീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്,

യൂണിസെഫ്, ഗിവ് ഇന്ത്യ എന്‍ജിഒ, ശ്രീ ശ്രീ രവിശങ്കര്‍ സ്ഥാപിച്ച ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ഹ്യൂമന്‍ വാല്യൂസ് എന്ന സ്ഥാപനത്തിനടക്കമാണ് സെയ്ഫും കരീനയും സഹായം പ്രഖ്യാപിച്ചത്, ”ഇന്ത്യന്‍ ആവശ്യങ്ങള്‍ക്കായി സംഭാവന നല്‍കുന്നത് ഒഴിവാക്കി, ഇനിയും മനുഷ്യസ്നേഹി എന്ന് വിളിക്കാനാവില്ല” എന്ന് ഒരാള്‍ കമന്റ് ചെയ്തു.

നിങ്ങൾ ”എന്തുകൊണ്ടാണ് പിഎം കെയര്‍സിനെ ഒഴിവാക്കിയത്?”, ”പിഎം കെയര്‍സ് ഫണ്ടിനെ ഒഴിവാക്കി യൂണിസെഫിന് നല്‍കിയത് പബ്ലിസിറ്റിക്ക് വേണ്ടിയല്ലേ” എന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്.

https://www.instagram.com/p/B-ZRjAqpgku/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button