GeneralLatest NewsTV Shows

അമ്മയും എന്റെ ചെറിയ മകളും മരിച്ച്‌ പോയ അച്ഛനും നേരെ അധിക്ഷേപം; ഈ മനോരോഗം ഇനിയും സഹിക്കാന്‍ തയ്യാറല്ലെന്ന് ആര്യ

. ഞാനും ഒരു മത്സരാര്‍ഥിയായിരുന്ന ഈ സീസണില്‍ പോലും ഹൗസില്‍ എനിക്ക് പ്രിയപ്പെട്ടവര്‍ ഉണ്ടായിരുന്നു. വളരെ സാധാരണമായ ഒരു കാര്യമാണിത്.

ബഡായ് ബംഗ്ലാവിലൂടെ പ്രേക്ഷക പ്രീതി നേടിയ അവതാരകയാണ് ആര്യ. മോഹന്‍ലാല്‍ അവതരിപ്പിച്ച ബിഗ്‌ ബോസ്സ് മലയാളം പതിപ്പി രണ്ടാം ഭാഗത്തില്‍ മികച്ച മത്സരാര്‍ഥിയായി ആര്യയും ഉണ്ടായിരുന്നു. പുറത്ത് വലിയ പിന്തുണയാണ് താരത്തിനു ലഭിച്ചിരുന്നത്. എന്നാലും പലപ്പോഴും സോഷ്യല്‍ മേടിയയില്‍ ആര്യയ്ക്ക് വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു. .

തന്റെ ഫോട്ടോയ്ക്കും പോസ്റ്റിനും വിമര്‍ശിക്കുന്നവര്‍ മകളെയും മാതാപിതാക്കളെയുമെല്ലാം അധിക്ഷേപിക്കുന്ന രീതിയില്‍ കമന്റുകള്‍ ചെയ്യുന്നത് വേദനിപ്പിക്കുന്നുണ്ടെന്നും ഇത്തരം മനോരോഗം ഇനിയും സഹിക്കാന്‍ തയ്യാറല്ലെന്ന് തുറന്നു പറയുകയാണ്‌ ആര്യ. ഇന്‍സ്റ്റാഗ്രാമിലെ സ്‌റ്റോറിയായി പങ്കുവെച്ച കുറിപ്പിലാണ് വിമര്‍ശകര്‍ക്ക് ആര്യയുടെ താക്കീത്.

”ബിഗ് ബോസ് പോലൊരു ഷോ യില്‍ ആളുകള്‍ക്ക് തീര്‍ച്ചയായും അവരുടെ പ്രിയപ്പെട്ട മത്സരാര്‍ഥികള്‍ ഉണ്ടാവുമെന്ന് എനിക്ക് അറിയാം. അതില്‍ സംശയമില്ല. ഒരു പ്രേക്ഷക ആയിരുന്നപ്പോഴൊക്കെ എനിക്കും എന്റെ ഫേവറൈറ്റ് ഉണ്ടായിരുന്നു. ഞാനും ഒരു മത്സരാര്‍ഥിയായിരുന്ന ഈ സീസണില്‍ പോലും ഹൗസില്‍ എനിക്ക് പ്രിയപ്പെട്ടവര്‍ ഉണ്ടായിരുന്നു. വളരെ സാധാരണമായ ഒരു കാര്യമാണിത്.

ഓരോ വ്യക്തികളും വ്യത്യസ്തരാണ്. ഓരോരുത്തരും ചിന്തിക്കുന്നതും കാര്യങ്ങളെ നോക്കി കാണുന്നതും അവയോടുള്ള കാഴ്ചപാടുകളും വ്യത്യസ്തമായിരിക്കും. ഒരു മത്സരാര്‍ഥി എന്ന നിലയില്‍ ആരോഗ്യപരമായ വിമര്‍ശനങ്ങളെ സ്വീകരിക്കുക എന്നത് പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും എന്റെ ഉത്തരവാദിത്തം കൂടിയാണ്. പക്ഷേ അതിന്റെ അര്‍ഥം നിങ്ങള്‍ എന്നെ അധിക്ഷേപിക്കാം എന്നല്ല.

സമൂഹ മാധ്യമം എന്നത് വളരെ ശക്തവും ഉപകാരപ്രദവുമായ ഒരു വേദിയാണ്. പക്ഷേ അത് നല്ല രീതിയില്‍ ഉപയോഗിക്കണം. ഒരു പബ്ലിക് പ്രൊഫൈല്‍ ഉള്ളത് കൊണ്ട് നിങ്ങള്‍ക്ക് ആരെയും എത്ര വേണമെങ്കിലും അധിക്ഷേപിക്കാമെന്ന് കരുതരുത്. എല്ലാത്തിനും ഒരു പരിധിയുണ്ട്. ഞങ്ങളില്‍ മിക്കവരും പ്രത്യേകിച്ച്‌ സ്ത്രീകള്‍ ഈ അവസ്ഥ നേരിടുന്നുണ്ട്. അര്‍ഹിക്കുന്ന പ്രധാന്യത്തോടെ ഇത് അധികാരികള്‍ക്ക് മുന്നില്‍ എത്തിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു.

ഇത്തരം കമന്റുകളെ അവഗണിക്കാന്‍ എന്നോട് ഇത്രയും കാലം പറഞ്ഞിരുന്നവരോട്… ക്ഷമിക്കണം. ഒരുപാട് കാലമായി ഞാനിത് ക്ഷമിക്കുന്നു. അമ്മയും എന്റെ ചെറിയ മകളും അടുത്ത സുഹൃത്തുക്കളും മരിച്ച്‌ പോയ അച്ഛനുമൊക്കെ അധിക്ഷേപങ്ങള്‍ നേരിടുന്നുണ്ട്. ഇത്തരമൊരു മനോരോഗം ഇനിയും സഹിക്കാന്‍ ഞാന്‍ തയ്യാറല്ല. മറ്റൊരു സുപ്രധാന സാഹചര്യത്തില്‍ (കൊറോണ) ആയതിനാലാണ് ഞങ്ങളില്‍ മിക്കവരും ഇതേ കുറിച്ച്‌ നിശബ്ദത തുടരുമെന്ന് കരുതരുത്. നന്ദി…” ആര്യ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button