CinemaGeneralMollywoodNEWS

എല്ലാത്തിനെയും പുഞ്ചിരിയോടെ നേരിടുന്ന മഞ്ജുവിനെയാണ് ഞങ്ങള്‍ കണ്ടിട്ടുള്ളത് : മഞ്ജു വാര്യരെക്കുരിച്ച് കമല്‍ സംസാരിക്കുന്നു

മഞ്ജുവിനെ കുറിച്ച് ശരിക്കും പറഞ്ഞാല്‍  സ്ത്രീ എന്ന രീതിയില്‍  മലയാളികളുടെ ഒരു പ്രതീകമാണ്

മഞ്ജു വാര്യരെക്കുറിച്ച് ഒരു ടിവി ഷോയില്‍ സംസാരിച്ച് സംവിധായകന്‍ കമല്‍.  എല്ലാ പ്രതിസന്ധി ഘട്ടങ്ങളെയും മഞ്ജുവാര്യര്‍ പുഞ്ചിരിയോടെ നേരിടുന്നത് തനിക്ക് അത്ഭുതമാണെന്നും കമല്‍ പറയുന്നു. മഞ്ജു വാര്യരുടെ സിനിമയുടെ തുടക്കത്തില്‍ ഈ പുഴയും കടന്ന് പോലെയുള്ള സിനിമകളില്‍ താരത്തിന് മികച്ച കഥാപാത്രങ്ങള്‍ കമല്‍ സമ്മാനിച്ചിരുന്നു. ആമിയാണ് ഇരുവരുടെയും കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. ഈ പുഴയും കടന്ന്, ആമി തുടങ്ങിയ കമല്‍ ചിത്രങ്ങളിലാണ് മഞ്ജു വാര്യര്‍ നായികയായി അഭിനയിച്ചിട്ടുള്ളത്.

മഞ്ജു വാര്യരെക്കുരിച്ച് ഒരു ടിവി ഷോയില്‍ കമല്‍ പറഞ്ഞത്

‘മഞ്ജുവിനെ കുറിച്ച് ശരിക്കും പറഞ്ഞാല്‍  സ്ത്രീ എന്ന രീതിയില്‍  മലയാളികളുടെ ഒരു പ്രതീകമാണ്. അത് നടി എന്ന രീതിയില്‍ മാത്രമല്ല ജീവിതത്തിലെ പ്രതിസന്ധികളെ നേരിടുമ്പോള്‍ മഞ്ജുവാര്യര്‍ കാണിക്കുന്ന ഒരു ആര്‍ജ്ജവമുണ്ട്‌. എല്ലാത്തിനെയും പുഞ്ചിരിയോടെ നേരിടുന്ന മഞ്ജുവിനെയാണ് ഞങ്ങള്‍ കണ്ടിട്ടുള്ളത്. എല്ലാ പ്രതിസന്ധി ഘട്ടങ്ങളെയും മഞ്ജുവാര്യര്‍ പുഞ്ചിരിയോടെ നേരിടുന്നത് അത്ഭുതമാണ്. അത് ചിലര്‍ പറയും കരളുറപ്പ് ആണെന്ന്, പക്ഷെ മഞ്ജുവാര്യര്‍ അത്ര കരളുറപ്പ് ഉള്ള പെണ്‍കുട്ടിയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. പക്ഷെ മഞ്ജു നേടിയെടുത്ത ഈ ആര്‍ജ്ജവം പ്രത്യേകിച്ച് മലയാളികളായ സ്ത്രീകള്‍ കണ്ടു പഠിക്കേണ്ടതാണ്’.

shortlink

Related Articles

Post Your Comments


Back to top button