CinemaGeneralKollywoodMollywoodNEWS

തമിഴില്‍ എനിക്ക് ആ മമ്മൂട്ടി സിനിമ വേണ്ട, കിട്ടുന്നെങ്കില്‍ ബോളിവുഡില്‍ കിട്ടണം: മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം രജനീകാന്ത് തമിഴില്‍ ചെയ്യാന്‍ ഭയന്നതിന് പിന്നില്‍

പക്ഷെ തമിഴില്‍ ഈ സിനിമ ചെയ്യാന്‍ രജനീകാന്ത് വിസമ്മതം പ്രകടിപ്പിച്ചിരുന്നു

സൂപ്പര്‍ താരങ്ങള്‍ എന്ന വിളിപ്പേരില്‍ മമ്മൂട്ടിയും മോഹന്‍ലാലും അടയാളപ്പെടുമ്പോള്‍ ആ അടയാളപ്പെടുത്തലിനു കാരണമായ മമ്മൂട്ടിയുടെ ഒരു സുപ്രധാന സിനിമയാണ് 1987-ല്‍ പുറത്തിറങ്ങിയ ‘ന്യൂഡല്‍ഹി’. ജി കെ എന്ന പത്രപ്രവര്‍ത്തകന്റെ റോളില്‍ മാസ് ആയും ക്ലാസ് ആയും നിറഞ്ഞുനിന്ന മമ്മൂട്ടി തന്നെയായിരുന്നു ന്യൂഡല്‍ഹി എന്ന സിനിമയുടെ പ്രധാന ആകര്‍ഷണം. മലയാളത്തില്‍ വലിയ വിജയമായ ഈ സിനിമ ഹിന്ദിയില്‍ ചെയ്യാന്‍ രജനീകാന്ത് ഏറെ ആഗ്രഹിച്ചിരുന്നു. പക്ഷെ തമിഴില്‍ ഈ സിനിമ ചെയ്യാന്‍ രജനീകാന്ത് വിസമ്മതം പ്രകടിപ്പിച്ചിരുന്നു,അതിന്റെ കാരണം ചിത്രത്തിലെ ജി കെ എന്ന കഥാപാത്രമായിരുന്നു. മലയാളത്തില്‍ മമ്മൂട്ടി ചെയ്ത ഈ ദുരന്ത കഥാപാത്രം വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടെങ്കിലും ജി കെ യുടെ പതനം തമിഴില്‍ ആരാധകര്‍ ഏറ്റെടുക്കില്ലെന്ന് രജനിക്ക് ഉറപ്പുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ഹിന്ദിയില്‍ ചെയ്യാന്‍ ആലോചിച്ചിരുന്ന രജനീകാന്തിന് അത് മറ്റൊരു രീതിയില്‍ വലിയ തിരിച്ചടി നല്‍കി. ന്യൂഡല്‍ഹി എന്ന സിനിമയുടെ ഹിന്ദി റൈറ്റ്സ് ജിതേന്ദ്ര എന്ന അന്നത്തെ സൂപ്പര്‍ താരം നേരത്തെ സ്വന്തമാക്കിയതായിരുന്നു അതിന്റെ കാരണം.

മമ്മൂട്ടി എന്ന സൂപ്പര്‍ താരം മങ്ങി നിന്ന അവസരത്തിലായിരുന്നു മഹാവിജയുമായി ന്യൂഡല്‍ഹി മമ്മൂട്ടിക്ക് വലിയ മൈലേജ് നല്‍കിയത്. സുരേഷ് ഗോപി സുമലത ഉര്‍വശി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റുതാരങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button