ലോണ്‍ എടുക്കാനുള്ള എലിജിബിലിറ്റി ഇല്ലാതിരുന്നതാണ് ബാല്യത്തിലെ സൗന്ദര്യമെന്ന് നടന്‍; താരത്തിന്റെ ചിത്രം വൈറല്‍

വെറുതേ പൂത്തുമ്ബിയേയും പൂമ്ബാറ്റയെയും സംശയിച്ചു, ലോണ്‍ എടുക്കാനുള്ള എലിജിബിലിറ്റി ഇല്ലാതിരുന്നതാണ് ബാല്യത്തെ കൂടുതല്‍ സുന്ദരമാക്കിയത്," എന്നാണ് പിഷാരടി കുറിക്കുന്നത്.

കോമഡി അവതരണങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് രമേഷ് പിഷാരടി. സംവിധായകനായും തിളങ്ങുന്ന പിഷാരടിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പലപ്പോഴും ചര്‍ച്ചയാകുന്നത് അതിന്റെ ക്യാപ്ഷന്‍ കൊണ്ട് കൂടിയാണ്. ബാല്യകാല ചിത്രത്തിനൊപ്പം താരം പങ്കുവച്ച അടിക്കുറിപ്പാണ് ഇപ്പോഴത്തെ ചര്‍ച്ച.

“വെറുതേ പൂത്തുമ്ബിയേയും പൂമ്ബാറ്റയെയും സംശയിച്ചു, ലോണ്‍ എടുക്കാനുള്ള എലിജിബിലിറ്റി ഇല്ലാതിരുന്നതാണ് ബാല്യത്തെ കൂടുതല്‍ സുന്ദരമാക്കിയത്,” എന്നാണ് പിഷാരടി കുറിക്കുന്നത്.

ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. കലങ്ങാത്തവര്‍ ഒന്നില്‍ കൂടുതല്‍ പ്രാവശ്യം വായിച്ച്‌ കലക്കിയെടുക്കേണ്ട അവസ്ഥയാണല്ലോ മനുഷ്യാ എന്നാണ് ഒരു കമന്റ്. ക്യാപ്ഷന്‍ സിംഹമേ, ഏതോ പഴയ ആല്‍ബം കിട്ടിയെന്നു തോന്നുന്നു എല്ലാം കുത്തിപൊക്കികൊണ്ടു വരികയാണല്ലോ, ബാല്യത്തില്‍ കിട്ടാത്ത ലോണ്‍, ഇപ്പോള്‍ എടുത്ത് മുടിച്ചോളൂ എന്നിങ്ങനെ പോവുന്നു ചിത്രത്തിന് താഴെ വരുന്ന കമന്റുകള്‍.

Share
Leave a Comment