CinemaGeneralLatest NewsNEWS

‘ഞാൻ ഇവിടം വരെ എത്തിയതില്‍ മക്കളെക്കാളും അഭിമാനം ഭാര്യയ്ക്കാണ് ‘ ; വെളിപ്പെടുത്തലുമായി സലിം കുമാര്‍

തെങ്കാശി പട്ടണത്തില്‍ താന്‍ അവതരിപ്പിച്ച കുതിരവണ്ടിക്കാരന്റെ വേഷം ശരിക്കും ചെയ്യാനിരുന്നത് ഇന്ദ്രന്‍സായിരുന്നു.

യാചകന്റെ വേഷത്തിലൂടെ സുരേഷ് ഗോപി നായകനായിട്ടെത്തിയ സത്യമേവ ജയതേ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് സലിം കുമാര്‍. പിന്നീട് നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളാണ് താരം അവതരിപ്പിച്ചിത്. ഇപ്പോഴിതാ സുരേഷ് ഗോപി അവതാരകനായിട്ടെത്തുന്ന നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത താരം ആദ്യ കാലഘട്ടത്തിലെ സിനിമകളെ കുറിച്ചും അവസരങ്ങള്‍ ലഭിച്ച വഴി ഏതാണെന്നുമൊക്കെ വെളിപ്പെടുത്തിയിരിക്കുകയാണ്.

തെങ്കാശി പട്ടണത്തില്‍ താന്‍ അവതരിപ്പിച്ച കുതിരവണ്ടിക്കാരന്റെ വേഷം ശരിക്കും ചെയ്യാനിരുന്നത് ഇന്ദ്രന്‍സായിരുന്നു. ആ സമയത്ത് ഇന്ദ്രന്‍സിന് മറ്റ് സിനിമകളുടെ തിരക്കുകള്‍ ഉണ്ടായിരുന്നതിനാല്‍ ഇത് ചെയ്യാന്‍ കഴിയാതെ പോവുകയായിരുന്നു. മറ്റൊരു ചെറിയ വേഷത്തില്‍ താൻ തെങ്കാശി പട്ടണത്തില്‍ അഭിനയിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഇന്ദ്രന്‍സിന്റെ കൂടി റോള്‍ കിട്ടിയതോടെ അത് മുഴുനീള വേഷമായി മാറുകയായിരുന്നുവെന്നും സലിം കുമാര്‍ പറഞ്ഞു.

താന്‍ ഇവിടം വരെ എത്തിയതില്‍ മക്കളെക്കാളും കൂടുതല്‍ ഭാര്യയ്ക്കായിരിക്കും അഭിമാനം തോന്നിയിട്ടുള്ളതെന്നും താരം പറയുന്നു . കാരണം എന്നെ പ്രണയിച്ച് വിവാഹം കഴിച്ചതാണ്. എന്ത് കണ്ടിട്ടാണ് അവള്‍ എന്നെ പ്രണയിച്ചതെന്ന് എനിക്കും അറിഞ്ഞൂടാ. ഇങ്ങനെയൊക്കെ ആവുമെന്ന് അവരും കരുതിയിട്ടുണ്ടാവില്ല.

അന്ന് ഒരു പണിയുമില്ലാത്ത ആളായിരുന്നു ഞാൻ. മിമിക്രിയ്ക്ക് പോയാല്‍ കിട്ടുന്നത് നൂറോ നൂറ്റിയമ്പത് രൂപയോ ആയിരുന്നു. അതു കൊണ്ട് എങ്ങനെ ഒരു കുടുംബം ജീവിക്കാനാണ്. എന്നിട്ടും ഇയാളെ തന്നെ കല്യാണം കഴിച്ചാല്‍ മതിയെന്ന് ഒരു പെണ്ണ് തീരുമാനമെടുക്കുകയാണ്. ഈ പെണ്ണിന് ഭ്രാന്താണ്, പിച്ച എടുത്ത് തെണ്ടി തിന്നും, എന്നൊക്കെ ഒരുപാട് പേര്‍ പറഞ്ഞിരുന്നു. അതൊക്കെ കൊണ്ട് എന്റെ ഭാര്യയായിരിക്കും ഏറ്റവുമധികം അഭിമാനം കൊള്ളുന്നതെന്ന് സലിം കുമാര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button